കേരള മദ്യനിരോധന സമിതിയുടെ ജനബോധന വാഹനയാത്ര സമാപിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 26 March 2021

കേരള മദ്യനിരോധന സമിതിയുടെ ജനബോധന വാഹനയാത്ര സമാപിച്ചു


കേരള മദ്യനിരോധന സമിതിയുടെ ജനബോധന വാഹനയാത്രയ്ക്ക് പയ്യന്നൂരിൽ സമാപനം കുറിച്ചു. പയ്യന്നൂർ ടൗൺ സ്ക്വയറിൽ നടന്ന സമാപന സമ്മേളനം ശിവഗിരി മഠം സ്വാമി പ്രേമാനന്ദ ഉദ്ഘാടനം ചെയ്തു. 
മദ്യമില്ലാത്ത ഒരു കേരളമാണ് നമുക്ക് വേണ്ടത്. അതിനാവട്ടെ നിങ്ങളുടെ ഓരോ വോട്ടും എന്ന സന്ദേശമുയർത്തിക്കൊണ്ട് ഇരിട്ടിയിൽ നിന്നാരംഭിച്ച കേരള മദ്യനിരോധന സമിതിയുടെ ജനബോധന വാഹനയാത്രയ്ക്ക് പയ്യന്നൂരിൽ സമാപനമായി. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ മദ്യനിരോധനത്തെ അംഗീകരിക്കുന്ന മുന്നണികൾക്ക് മാത്രം വോട്ട് ചെയ്യണമെന്ന് വാഹന ജാഥ ആവശ്യപ്പെട്ടു. ചടങ്ങിൽ കാരയിൽ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു കൊണ്ട് ഹാരാർപ്പണം നടത്തി. സി.വി രാജഗോപാൽ, പ്രൊഫ.ടി.എം രവീന്ദ്രൻ, ദിനു മൊട്ടമ്മൽ, ആർട്ടിസ്റ്റ് ശശികല, എ.കെ.പി നാരായണൻ, എൻ.ഭാസ്കരൻ, സി. പൂമണി എന്നിവർ സംസാരിച്ചു. വിവിധയിടങ്ങളിലെ സ്വീകരണ പരിപാടികൾക്ക് ശേഷമാണ് വാഹനജാഥ പയ്യന്നൂരിൽ സമാപിച്ചത്. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog