ഇവിഎം രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തി
കണ്ണൂരാൻ വാർത്ത

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തി നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ വരണാധികാരികളുടെയും പൊതുനിരീക്ഷകരുടെയും നേതൃത്വത്തില്‍ സ്ഥാനാര്‍ഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിലായിരുന്നു റാന്‍ഡമൈസേഷന്‍. ഇതിലൂടെ ഓരോ പോളിംഗ് ബൂത്തിലേക്കും വേണ്ട ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഏതെന്ന് തീരുമാനിച്ചു. വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് മാര്‍ച്ച് 27, 28 തീയതികളില്‍ മണ്ഡലംതല വിതരണ കേന്ദ്രങ്ങളില്‍ നടക്കും. സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ഇവിഎം ബാലറ്റ് ലേബലുകള്‍ ബാലറ്റ് യൂണിറ്റുകളില്‍ പതിച്ച് സീല്‍ ചെയ്ത ശേഷം കണ്‍ട്രോള്‍ യൂണിറ്റുകള്‍ ടാഗുകള്‍ ഉപയോഗിച്ച് സീല്‍ ചെയ്യുന്ന പ്രക്രിയയാണ് ഇവിഎം കമ്മീഷനിംഗ്. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത