കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക: അന്തിമ ചര്‍ച്ചകള്‍ ഇന്ന് തുടങ്ങും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയുടെ അന്തിമ ചര്‍ച്ചകള്‍ക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാവും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് മുമ്ബായി ഇന്ന് വീണ്ടും സ്‌ക്രീനിങ് കമ്മിറ്റി ചേരും. ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി ഉച്ചയോടെ ഡല്‍ഹിയിലെത്തും.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചര്‍ച്ച നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. കേരളത്തില്‍ സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിരുന്നു. അതിന്റെ തുടര്‍ച്ചയായി ഒരിക്കല്‍ കൂടി ഇന്ന് സ്‌ക്രീനിങ് കമ്മിറ്റി ചേരും.

ശേഷം സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലുള്ള 12 അംഗ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്കൊപ്പം സംസ്ഥാന നേതാക്കളും ഇരുന്ന് 92 സീറ്റിലേക്കുള്ള അന്തിമ പട്ടികക്ക് രൂപം നല്‍കും. അനാരോഗ്യം മൂലം സോണിയ ഗാന്ധിക്ക് പകരം രാഹുല്‍ ഗാന്ധിയാകും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുക.


രണ്ട് ദിവസം ചര്‍ച്ച നടത്തി ബുധനാഴ്ച പട്ടിക പ്രഖ്യാപിച്ചേക്കും. 21 സിറ്റിങ് സീറ്റുകളില്‍ മാറ്റമുണ്ടാകില്ല. ആ സീറ്റുകളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തെ ഉണ്ടായേക്കും. സിറ്റിങ് സീറ്റുകള്‍ വെച്ചുമാറുന്നത് നേരത്തെ നടന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നെങ്കിലും തുടര്‍ നീക്കം ഉണ്ടായിട്ടില്ല. ഓരോ മണ്ഡലത്തിലും അഞ്ച് പേര്‍ വരെ പരിഗണനയില്‍ ഉണ്ട്. ജയസാധ്യത പരിഗണിച്ച്‌ 60 ശതമാനം വരെ പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും യുവാക്കള്‍ക്കും നല്‍കണമെന്നാണ് ഹൈക്കമാന്‍ഡിന്റെ കര്‍ശന നിര്‍ദേശം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha