'എന്റെ അഭിനയം ഇതുവരെ ശരിയായിട്ടില്ല'; അത് നേരയായിട്ട് സംവിധാനമൊക്കെ നോക്കാമെന്ന് മമ്മൂട്ടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ദി പ്രീസ്റ്റ് സിനിമയുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിനിടെ തന്റെ അഭിനയം ഇതുവരെ ശരിയായിട്ടില്ലെന്ന് മമ്മൂട്ടി. അഭിയമല്ലാതെ മറ്റേതെങ്കിലും മേഖലയിലേക്ക് തിരിയാന്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മമ്മൂട്ടി മറുപടി പറഞ്ഞത്. പ്രസ് മീറ്റില്‍ നടന്‍ മമ്മൂട്ടി, മഞ്ജു വാര്യര്‍, സംവിധായകന്‍ ജൊഫിന്‍ ടി ചാക്കോ, നിര്‍മ്മാതാക്കളായ ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങളും, സിനിമ മേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും പ്രസ് മീറ്റില്‍ സംസാരിച്ചു.

'എന്റെ അഭിനയം ഇതുവരെ ശരിയായിട്ടില്ല. അത് ആദ്യം നേരയാവട്ടെ എന്നിട്ട് സംവിധാനവും ബാക്കിയുള്ള കാര്യങ്ങളുമൊക്കെ നോക്കാം' .

പ്രസ് മീറ്റില്‍ തന്റെ പുതിയ സിനിമകളെ കുറിച്ചും മമ്മൂട്ടി സംസാരിച്ചു.നിലവില്‍ അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഭീഷ്മപര്‍വ്വം എന്നാണ് സിനിമയുടെ പേര്. നവാദതയായ സംവിധായിക രത്തീനയുടെ പുഴു എന്ന ചിത്രമാണ് ഇന്നലെ പ്രഖ്യാപിച്ചതെന്നും മമ്മൂട്ടി വ്യക്തമാക്കി.

നിലവില്‍ മമ്മൂട്ടി അമല്‍ നീരദിന്റെ ഭീഷ്മ പര്‍വ്വത്തിന്റെ ചിത്രീകരണത്തിലാണ്. ഫെബ്രുവരിയിലാണ് കൊച്ചിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. ചിത്രത്തില്‍ സൗബിന്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ലെന, നദിയ മൊയ്ദു എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്. ഒരു ഗാങ്സ്റ്റര്‍ സിനിമയാണ് ഭാഷ്മപര്‍വ്വം എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അമല്‍ നീരദും ദേവദത്ത് ഷാജിയുമാണ്. ആര്‍ ജെ മുരുകനാണ് സംഭാഷണ സഹായി. അനേദ് സി ചന്ദ്രന്‍ ഛായാഗ്രണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ഹര്‍ഷനാണ്. സംഗീത സംവിധാനം സുഷിന്‍ ശ്യാം.

പ്രൊഡക്ഷന്‍ ഡിസൈന്‍ സുനില്‍ ബാബു, കോസ്റ്റിയൂം ഡിസൈന്‍ സമീറ സനീഷ്, സൗണ്ട് ഡിസൈന്‍ താപസ് നായക്, മേക്കപ്പ് റോണേക്‌സ് സേവിയര്‍, സംഘട്ടന സംവിധായകന്‍ സുപ്രീം സുന്ദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

മമ്മൂട്ടിയ്‌ക്കൊപ്പം പാര്‍വ്വതി തിരുവോത്ത് ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പുഴു. സുഹാസ്, ഷര്‍ഫു എന്നിവരാണ് സിനിമയുടെ തിരക്കഥ രചിക്കുന്നത്. ഹര്‍ഷാദാണ് മമ്മൂട്ടി അഭിനയിച്ച 'ഉണ്ട'യുടെ തിരക്കഥ എഴുതിയത്.ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസിന്റെയും സൈന്‍ സൈല്‍ സെല്ലുലോയ്ഡിന്റെയും ബാനറില്‍ എസ് ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പാര്‍വ്വതി തിരുവോത്ത്തിന്റെ ഉയരെ എന്ന സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയിരുന്നു രതീന . തേനി ഈശ്വറാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജെക്‌സ് ബിജോയിയുടേതായിരിക്കും സംഗീതം.

അതേസമയം സെക്കന്റ് ഷോ തുടങ്ങിയതിന്റെ ഭാഗമായി ദി പ്രീസ്റ്റ് മാര്‍ച്ച്‌ 11ന് തിയറ്ററിലെത്തും. പ്രീസ്റ്റ് ഒരു സംവിധായകന്റെ സിനിമയാണെന്നും പുതിയ ചില കാര്യങ്ങള്‍ സിനിമയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ടെന്നും മമ്മൂട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു. മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒന്നിയ്ക്കുന്ന സിനിമ കൂടിയാണ് പ്രീസ്റ്റ് . ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധാനം ജോഫീന്‍ ടി ചാക്കോയാണ്. ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫ് കമ്ബനിയും, ജോസഫ് ഫിലീം കമ്ബനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ ഒരു ഡിക്ക്റ്റക്റ്റീവായാണ് മമ്മൂട്ടി എത്തുന്നത്. ഡിക്കറ്ററ്റീവിനൊപ്പം വൈദികന്‍ കൂടിയായ മമ്മൂട്ടി അന്വേഷിക്കുന്ന ആത്മഹത്യ കേസുകളും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് കഥയാണ് ചിത്രം പറയുന്നത്. ഫാദര്‍ ബെനഡിക്ക്റ്റ് എന്നാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. കുറ്റാന്വേഷണ സിനിമകള്‍ ഇതിന് മുമ്ബും മമ്മൂട്ടി ചെയ്തിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായ കഥാപാത്രമാണ് ദി പ്രീസ്റ്റിലേത്. മാര്‍ച്ച്‌ 11നാണ് ചിത്രം തിയറ്ററിലെത്തുന്നത്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha