സൗദിയില്‍ ഇന്ന് കോവിഡ് ബാധിച്ചത് 360 പേര്‍ക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ജിദ്ദ: സൗദിയിലെ ദൈനംദിന കോവിഡ് രോഗികളുടെയും രോഗമുക്തരുടെയും എണ്ണം ഒപ്പത്തിനൊപ്പം എത്തിയിരിക്കുന്നു. ഇന്ന് പുതുതായി 360 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 367 പേര്‍ രോഗമുക്തി നേടുകയും ചെയ്തിരിക്കുന്നു. ഏറ്റവും കൂടുതല്‍ രോഗികള്‍ വര്‍ധിക്കുന്നത് തലസ്ഥാന നഗരിയായ റിയാദിലാണ്.

രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നവരില്‍ അഞ്ച് പേര്‍ കൂടി മരിക്കുകയുണ്ടായി. ഇതുവരെ രാജ്യത്ത് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 381708 ആയി ഉയര്‍ന്നു. ഇവരില്‍ 372217 പേര്‍ക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6556 ആയി ഉയര്‍ന്നു.

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 29357 പേര്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നു.ഇവരില്‍ 542 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.5 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്.

24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകള്‍: റിയാദ് 174, കിഴക്കന്‍ പ്രവിശ്യ 59, മക്ക 45, മദീന 17, അല്‍ ഖസീം 14, വടക്കന്‍ അതിര്‍ത്തി മേഖല 12, ഹാഇല്‍ 7, അസീര്‍ 7, തബൂക്ക് 7, ജീസാന്‍ 6, അല്‍ജൗഫ് 5, നജ്റാന്‍ 5, അല്‍ബാഹ

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha