സംസ്ഥാനത്ത് 14 ജ്വല്ലറികളില്‍ കസ്റ്റംസ് റെയ്ഡ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 22 March 2021

സംസ്ഥാനത്ത് 14 ജ്വല്ലറികളില്‍ കസ്റ്റംസ് റെയ്ഡ്

കാസര്‍കോട്: സംസ്ഥാനത്ത് 14 ജ്വല്ലറികളില്‍ കസ്റ്റംസിന്റെയും കേന്ദ്ര ജി.എസ്.ടി വിഭാഗത്തിന്റെയും സംയുക്ത റെയ്ഡ്. ജ്വല്ലറികള്‍ നികുതി അടയ്ക്കാതെ വെട്ടിച്ച 12 കോടി രൂപ, കേന്ദ്ര സര്‍ക്കാരിന്റെ അക്കൗണ്ടിലേയ്ക്ക് അടപ്പിച്ചു.

ഒരു ജ്വല്ലറിക്ക് രണ്ട് കോടി രൂപയാണ് നികുതി അടക്കേണ്ടി വന്നത്. ഒരു കോടിയും 50 ലക്ഷവും അതിന് താഴെയും അടച്ച ജ്വല്ലറികളുണ്ട്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയുടെ അക്കൗണ്ടുകള്‍ കൊച്ചിയിലെയും കോഴിക്കോട്ടെയും ഉദ്യോഗസ്ഥര്‍ അവിടെ നിന്നു തന്നെ നിരീക്ഷിച്ചു വരുന്നുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ 14 ജ്വല്ലറികളില്‍ നടത്തിയ റെയ്ഡില്‍ കസ്റ്റംസിന്റെയും കേന്ദ്ര ജി.എസ്.ടി വിഭാഗത്തിന്റെയും 70 ഓളം ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog