കണ്ണൂർ പായത്ത് ആദിവാസി കുടുംബത്തിന്റെ വീട് പൂർണ്ണമായും പൊളിച്ചു നീക്കി;പിന്നിൽ ക്രഷർ ഉടമയെന്ന് ആരോപണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിട്ടി:പായം പഞ്ചായത്തിലെ കുന്നോത്ത് ആദിവാസി കുടുംബത്തിന്റെ വീട് ജെ.സി.ബി ഉപയോഗിച്ച് പൂർണ്ണമായും പൊളിച്ചു നീക്കി.സമീപത്ത് തുടങ്ങാനിരിക്കുന്നക്രഷറിന് അനുമതി ലഭിക്കാൻ വീട് തടസ്സമാവുമെന്ന കാരണത്താൽ ക്രഷർ ഉടമകൾ വീട് തകർത്തതാണെന്ന് വനവാസി അവകാശ സംരക്ഷണ സമിതിആരോപിച്ചു.

പായം പതിനേഴാം വാർഡിലെ ജാനു എന്ന ആദിവാസി സ്ത്രീയുടെ വീടാണ്(വീട്ട് നമ്പർ 312) തകർക്കപ്പെട്ടത്.കുടുംബത്തിന് സർക്കാർ നിർമ്മിച്ചു നല്കിയ വീടാണിത്.സമീപത്ത് ബഷീർ എന്നയാളുടെ ഉടമസ്ഥതയിൽ തുടങ്ങിയ ക്രഷറിന് വീട് തടസ്സമാണെന്നും മാറിത്താമസിക്കണമെന്നുംആവശ്യപ്പെട്ടതായി വനവാസി അവകാശ സംരക്ഷണ സമിതി പറയുന്നു.ജനുവരി 22-നാണ് ജാനുവിന്റെ വീട് പൊളിച്ചു നീക്കിയത്.

മാറി താമസിക്കാൻ തയ്യാറാവാതിരുന്നതോടെ കുടുംബാംഗങ്ങളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചിരുന്നു.ഇതും പരാജയപ്പെട്ടതോടെ വീട് ജെ.സി.ബി.വെച്ച് ക്രഷർ ഉടമയും ബന്ധുക്കളും ചേർന്ന് പൊളിച്ച് നീക്കിയതായാണ് പരാതി.

ജാനുവും ബന്ധുക്കളായ പവിത്രൻ,മിനി,അച്യുതൻ,ജാനുവിനെ പരിചരിക്കുന്ന വാസന്തി എന്നിവർ പോലീസിലും പായം പഞ്ചായത്തിലും ട്രൈബൽ ഓഫീസിലും പരാതി നല്കിയെങ്കിലും നടപടിയുണ്ടായില്ല.പ്രദേശത്തെ കുടിവെള്ള സ്രോതസുകൾ കൃഷർ ഉടമ മണ്ണിട്ട് നികത്തുന്നതായും പരാതിയുണ്ട്.

ആദിവാസി കുടുംബത്തിന്റെ വീട് പൊളിച്ചു നീക്കിയ ക്രഷർ ഉടമകൾക്കെതിരെയും വീട് പൊളിക്കാനെത്തിയ വള്ളിത്തോടിലെ ജെ.സി.ബി ഉടമക്കെതിരെയും കർശന നിയമനടപടികൾ വേണമെന്ന് കേരള വനവാസി അവകാശ സംരക്ഷണ സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.


ജാനുവമ്മക്ക് നീതി ലഭ്യമാക്കുക,ക്രഷർ ഉടമ ബഷീറിനെ അറസ്റ്റ് ചെയ്യുക,ജെ.സി.ബി.ഡ്രൈവർ ഷമീർ വള്ളിത്തോടിനെ അറസ്റ്റ് ചെയ്യുക,കുറ്റക്കാർക്കെതിരെ പട്ടികജാതി-വർഗ അതിക്രമ നിയമപ്രകാരം കേസെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വനവാസി അവകാശ സംരക്ഷണ സമിതി കണ്ണൂർ ജില്ലാ കലക്ടർക്ക് പരാതി നല്കിയിട്ടുണ്ട്.


ജാനുവിന്റെ വീട് തകർത്ത സംഭവത്തിൽ നടപടികൾ വൈകുന്നതിൽ കണ്ണൂർ ജില്ലാ കുറിച്യ മുന്നേറ്റ സമിതിയും രംഗത്തെത്തിയിട്ടുണ്ട്.കുറ്റക്കാർക്കെതിരെ ഉടൻ നിയമനടപടി സ്വീകരിക്കണമെന്ന് ജില്ലാ സെക്രട്ടറി സതീശൻ ചെക്കേരി ആവശ്യപ്പെട്ടു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha