അന്താരാഷ്ട്ര ഫോക് ചലച്ചിത്രോത്സവം ഇന്ന് സമാപിക്കും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 21 February 2021

അന്താരാഷ്ട്ര ഫോക് ചലച്ചിത്രോത്സവം ഇന്ന് സമാപിക്കും


 പയ്യന്നൂര്‍ : കേരള ഫോക് ലോര്‍ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര ഫോക് ചലച്ചിത്രോത്സവം (ഇന്‍ഫോക്) ഞായറാഴ്ച വൈകിട്ട് സമാപിക്കും.ഫോക് ലോറും സിനിമയും സന്ധിക്കുന്ന ഇടങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന സംവാദം സി എസ് വെങ്കിടേശ്വരന്‍ ഉദ്ഘാടനം ചെയ്തു.

കെ ശിവകുമാര്‍ അധ്യക്ഷനായി. അജു നാരായണന്‍ വിഷയം അവതരിപ്പിച്ചു. കെ പി ജയകുമാര്‍, സുദേവന്‍, അച്ചുതാനന്ദന്‍, പി പ്രേമചന്ദ്രന്‍, വിജയന്‍ അടുക്കാടന്‍ എന്നിവര്‍ സംസാരിച്ചു.

ഫോക് ലോര്‍ സിനിമ പ്രവര്‍ത്തക സം‌ഗമത്തില്‍ ബാബു കാമ്പ്രത്ത് അധ്യക്ഷനായി. എ വി അജയകുമാര്‍, ജിനേഷ് കുമാര്‍ എരമം, സന്തോഷ് മണ്ടൂര്‍ എന്നിവര്‍ സംസാരിച്ചു.ഞായറാഴ്ച വൈകിട്ട് 5.30 ന് സമാപന സമ്മേളനം ഷാജി എന്‍ കരുണ്‍ ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയര്‍മാന്‍ സി ജെ കുട്ടപ്പന്‍ അധ്യക്ഷനാകും.No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog