ഇരിട്ടി സംഘടനാ ബ്ലോക്കിൽ മുഖം മിനുക്കി കോൺഗ്രസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




ഇരിട്ടി:  അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് സംഘടനാ സംവിധാനത്തിൽ ഇരിട്ടിയിൽ 4 മണ്ഡലം കോൺഗ്രസ് കമ്മിറ്റികളും വിഭജിച്ച് എട്ടു മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ രൂപീകരിച്ചു. ഇരിട്ടി മണ്ഡലം പ്രസിഡണ്ടായി സികെ ശശിയെയും ചാവശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ടായി കെ വി രാമചന്ദ്രനെയും അയ്യൻകുന്നിൽ  അഡ്വക്കേറ്റ് ജെയിൻസ് T മാത്യുവിനെയും കരിക്കോട്ടക്കരി മണ്ഡലം പ്രസിഡണ്ടായി അഡ്വക്കേറ്റ് മനോജ് കണ്ടത്തിലിനെയും  ആറളത്ത് ജോഷി പാലമറ്റം, കീഴ്പ്പള്ളിയിൽ  പിസി സോണി, പായത്ത് റെയ്സ് കണിഅറക്കൽ, വള്ളിത്തോട്ടിൽ ഫിലോമിന കക്കാട്ടിൽ എന്നിവരെയും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നിശ്ചയിച്ചതായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് തോമസ് വർഗീസ് അറിയിച്ചു. വിസ്തൃതമായ ഈ  മണ്ഡലങ്ങൾ വിഭജിക്കണം എന്നുള്ളത് ദീർഘനാളത്തെ കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യമായിരുന്നു ഇത് പരിഗണിച്ചാണ് കെപിസിസി ഇരിട്ടി, ആറളം, അയ്യൻകുന്ന്, പായം എന്നീ നാല് മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ വിഭജിച്ചാണ് 8 കമ്മിറ്റികൾ രൂപീകരിച്ചത് ഇത് കോൺഗ്രസ് സംഘടനാ സംവിധാനത്തെ ഏറെ ശക്തിപ്പെടുത്തുമെന്ന് നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്നും പൊതുവെ വിലയിരുത്തപ്പെടുന്നു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha