ഇരിട്ടി ബെൻഹിൽ മിച്ച ഭൂമി റോഡിലെ ജനവാസകേന്ദ്രത്തിൽ കുന്നിടിച്ച് ക്രഷർ യൂണിറ്റ് സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികൾ രംഗത്ത്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഇരിട്ടി: പായം പഞ്ചായത്തിലെ കുന്നോത്ത് ബെൻഹിലിൽ ആദിവാസികൾക്ക് പതിച്ച് നൽകിയ  പ്രദേശത്തോട് ചേർന്ന് ക്രഷറിന് അനുമതി നൽകിയതിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. പ്രദേശത്തെ 25 ഓളം ആദിവാസി കുടുംബങ്ങൾക്ക് പതിച്ചുനൽകിയ ഭൂമിയോട് ചേർന്നാണ് ക്രഷറിന് അനുമതി നൽകിയിരിക്കുന്നത്. ഇതിനെതിരെയാണ് നാട്ടുകാർ കർമസമിതി രൂപീകരിച്ച് പ്രത്യക്ഷ സമരത്തിനിറങ്ങിയത്. ക്രഷറിന്ലൈസൻസ് കിട്ടുന്നതിനായി  പ്രദേശത്തെ ആദിവാസിയുടെ വീട് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് തകർത്തത്നേരത്തെവിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ജീവിക്കാൻ അനുവദിക്കൂ, വെള്ളവും, വായുവും സംരക്ഷിക്കൂ എന്നീ പ്ലക്കാർഡുകളുമായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള പ്രദേശത്തെ നിരവധി പേർ സമരത്തിൽ പങ്കാളികളായി. ക്രഷറിലേക്കുള്ള മിച്ചഭൂമി റോഡ് ഉപരോധിച്ച ആയിരുന്നു സമരം.  ജനങ്ങളുടെ പ്രതിഷേധം കണക്കാക്കാതെയാണ് ക്രഷറിന് അനുമതി നൽകിയതെന്നും കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ അവസാന കാലഘട്ടത്തിലാണ് അനുമതി ലഭിച്ചതെന്നും ഇതേ കുറിച്ച് അന്വേഷിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഉപരോധസമരം ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു. കർമ്മ സമിതി കമ്മിറ്റി ചെയർമാൻ കെ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. കൺവീനർ അഡ്വ. ടി പി സജീവൻ, മുര്യൻ രവീന്ദ്രൻ, ഫാദർ റോബിൻ ബെന്നി, ജെസി വെള്ളറയൽ തുടങ്ങിയവർ സംസാരിച്ചു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha