പെരുമ്പയില്‍ മദ്യലഹരിയില്‍ അടിപിടി; രണ്ടുപേര്‍ക്കെതിരേ കേസ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 17 February 2021

പെരുമ്പയില്‍ മദ്യലഹരിയില്‍ അടിപിടി; രണ്ടുപേര്‍ക്കെതിരേ കേസ്

പയ്യന്നൂര്‍: പൊതുസ്ഥലത്തു വച്ച് മദ്യലഹരിയില്‍ അടിപിടി കൂടിയ രണ്ടുപേര്‍ക്കെതിരേ പോലിസ് കേസെടുത്തു. കാഞ്ഞങ്ങാട് പള്ളിക്കര പൂച്ചക്കാട് സ്വദേശി അഹമ്മദ് (51), ബേക്കല്‍ പള്ളിക്കര തൊട്ടിയിലെ മുഹമ്മദ് അനസ് (35) എന്നിവര്‍ക്കെതിരെയാണ് പ്രിന്‍സിപ്പല്‍ എസ്.ഐ കെ.ടി ബിജിത്ത് കേസെടുത്തത്. 


ഇന്നലെ രാത്രി 9.15 ഓടെ പെരുമ്പ മാര്‍ക്കറ്റ് പള്ളിക്ക് സമീപമാണ് സംഭവം. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ പോയി തിരിച്ചു വരുന്നതിനിടെ ഇരുവരും ബാറില്‍ പോയി മദ്യപിച്ച ശേഷം പെരുമ്പയിലെത്തിയപ്പോള്‍ വാഹന വാടക സംബന്ധിച്ച് വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog