കോണിപ്പടിയില്‍ നിന്നു വീണു പരിക്കേറ്റ നിര്‍മാണ തൊഴിലാളി മരണപ്പെട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കോണിപ്പടിയില്‍ നിന്നു വീണു പരിക്കേറ്റ നിര്‍മാണ തൊഴിലാളി മരിച്ചു. മാങ്ങാട് തെരു എരിഞ്ഞിക്കല്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചെന്താമല ഹൗസില്‍ സി.പ്രേമാനന്ദന്‍ (56) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 18ന് രാത്രി വീടിന്റെ മുകളിലെ നിലയില്‍ നിന്നും ഇറങ്ങവെ അബദ്ധത്തില്‍ താഴേക്ക് തെന്നിവീഴുകയായിരുന്നു.
തലയ്ക്ക് സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം മംഗളൂരിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

പരേതനായ നാരായണന്‍ നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: എം.നിഷ. മക്കള്‍: ആതിര.ഹരിത (വിദ്യാര്‍ഥിനി). മരുമകന്‍: ദീപു. സഹോദരങ്ങള്‍: രവീന്ദ്രന്‍, കമലാക്ഷി, വിനോദിനി, മോളി. കണ്ണപുരം എ.എസ്.ഐയുടെ നേതൃത്വത്തില്‍ പോലിസ് മംഗളൂരുവിലെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha