ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




ജില്ലാ പഞ്ചായത്തിലെ പുതിയ സ്ഥിരംസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉപവരണാധികാരി കൂടിയായ എഡിഎം ഇ പി മേഴ്‌സിയുടെ അധ്യക്ഷതയിലായിരുന്നു തെരഞ്ഞെടുപ്പ്. രാവിലെ 11 മണിയോടെ ആരംഭിച്ച തെരഞ്ഞെടുപ്പില്‍ മുഴുവന്‍ അംഗങ്ങളും ഹാജരായി. സ്ഥിരംസമിതി അംഗങ്ങളായി 22 പേരെയാണ് തെരഞ്ഞെടുക്കേണ്ടിയിരുന്നത്. വൈസ് പ്രസിഡണ്ട് ധനകാര്യ സ്ഥിരംസമിതി അധ്യക്ഷനാണ്. പ്രസിഡണ്ട് എല്ലാ സമിതികളിലും എക്‌സ് ഒഫീഷ്യോ അംഗമായിരിക്കും. തില്ലങ്കേരി ഡിവിഷനില്‍ തെരഞ്ഞെടുപ്പ് നടക്കാത്തതിനാല്‍ ഒരംഗത്തിന്റെ ഒഴിവ് നിലവിലുണ്ട്. ബാക്കിയുള്ള 21 അംഗങ്ങളാണ് വിവിധ സമിതികളിലേക്ക് പത്രിക സമര്‍പ്പിച്ചത്. അതിനാല്‍ വോട്ടെടുപ്പ് ഇല്ലാതെയാണ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയത്. ധനകാര്യം, വികസനം, പൊതുമരാമത്ത് സ്ഥിരംസമിതികളിലേക്ക് അഞ്ചും ആരോഗ്യ-വിദ്യാഭ്യാസം, ക്ഷേമകാര്യം സമിതികളിലേക്ക് നാലും അംഗങ്ങളാണ് ഉള്ളത്. സ്ഥിരംസമിതി അംഗങ്ങള്‍ വിഭാഗം, പേര്, ഡിവിഷന്‍ എന്നീ ക്രമത്തില്‍.
ധനകാര്യം- എന്‍ വി ശ്രീജിനി(മയ്യില്‍), ഉഷ രയരോത്ത്(കൊളവല്ലൂര്‍), തോമസ് വക്കത്താനം(ആലക്കോട്).  വികസനം- യു പി ശോഭ(പാട്യം), എം രാഘവന്‍(കരിവെള്ളൂര്‍), വി ഗീത(കോളയാട്), എസ് കെ ആബിദ ടീച്ചര്‍(ചെറുകുന്ന്), ടി സി പ്രിയ(നടുവില്‍). പൊതുമരാമത്ത്- അഡ്വ. ടി സരള(അഴീക്കോട്), ചന്ദ്രന്‍ കല്ലാട്ട്(വേങ്ങാട്), കോങ്കി രവീന്ദ്രന്‍(പിണറായി), ലിസി ജോസഫ്(ഉളിക്കല്‍), എന്‍ പി ശ്രീധരന്‍(പയ്യാവൂര്‍). ആരോഗ്യം വിദ്യാഭ്യാസം- അഡ്വ. കെ കെ രത്‌നകുമാരി(പരിയാരം), സി പി ഷിജു(കുഞ്ഞിമംഗലം), കെ വി ബിജു(ചെമ്പിലോട്), എം ജൂബിലി ചാക്കോ(പേരാവൂര്‍). ക്ഷേമകാര്യം- വി കെ സുരേഷ് ബാബു(കൂടാളി), എ മുഹമ്മദ് അഫ്‌സല്‍(കതിരൂര്‍), ടി തമ്പാന്‍ മാസ്റ്റര്‍(കടന്നപ്പള്ളി), കെ താഹിറ(കൊളച്ചേരി).
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് ഇ വിജയന്‍ മാസ്റ്റര്‍, സെക്രട്ടറി വി ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്ഥിരംസമിതി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 11 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha