മുസ്ലിം ലീഗ് കണ്ണൂർ മണ്ഡലം വൈസ്പ്രസിഡന്റ് ബി.വി.അബ്ദുറഹ്മാൻ അന്തരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 

കണ്ണൂർ: മുസ്ലിം ലീഗ് കണ്ണൂർ മണ്ഡലം വൈസ്പ്രസിഡന്റ് ബാവു വളപ്പിൽ ബി.വി.അബ്ദുറഹ്മാൻ (65) അന്തരിച്ചു. മുസ്ലിം ലീഗ് കണ്ണൂർ മണ്ഡലം വൈസ് പ്രസിഡണ്ട്, കണ്ണൂർ മുസ്ലിം ജമാഅത്ത് സെക്രട്ടറി, ഹാജി മെമ്മോറിയൽ ലൈബ്രറി സെക്രട്ടറി, ദിനുൽ ഇസ്ലാം സഭ എക്സിക്യൂട്ടീവ് മെമ്പർ, ദിനുൽ ഇസ്ലാം സഭ ഇംഗ്ലീഷ് മീഡിയം സ്കൂൾ പി.ടി.എ പ്രസിഡണ്ട്, കണ്ണൂർ സിറ്റി റെയ്ഞ്ച് മദ്രസ്സ മാനേജ്മെൻ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി, അരട്ടക്ക പള്ളി മഹല്ല് കമ്മിറ്റി മുൻ വൈസ് പ്രസിഡണ്ട് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. 25 വർഷം കണ്ണൂർ സിറ്റി കൊടപ്പറമ്പ വാർഡ് മുസ്ലിം ലീഗിൻ്റെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കേരള ഗവൺമെൻ്റ് സിറാമിക് കമ്പനി പാപ്പിനിശ്ശേരി ചൈനക്ലെയിൽ 1984 മുതൽ 25 വർഷത്തോളം സ്റ്റാഫായി പ്രവർത്തിച്ചിരുന്നു.

ഭാര്യ : സഫിയത്ത്. മക്കൾ: നബീൽ, അനസ്, അയാസ് (ദുബൈ കെ.എം.സി.സി കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട്) നജ്ല, ജാസിർ (ഖത്തർ), ജസ്ന. മരുമക്കൾ: ഫിറോസ്, മുക്താർ, റഹന, സജ്ന, മുഹ്സിന, ജസ്ന. സഹോദരങ്ങൾ : പരേതനായ മുസ്തഫ , അബ്ദുൽ അസീസ്, ബീവി, ഖദീജ, പരേതയായ മൈമു. ഖബറടക്കം വൈകിട്ട് അഞ്ചിന് കണ്ണൂർ സിറ്റി ജുമാ മസ്ജിദിൽ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha