രാജ്യത്തെ മികച്ച നഗരത്തിനുള്ള ജനഗ്രഹ അവാര്‍ഡ് തിരുവനന്തപുരത്തിന് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 13 January 2021

രാജ്യത്തെ മികച്ച നഗരത്തിനുള്ള ജനഗ്രഹ അവാര്‍ഡ് തിരുവനന്തപുരത്തിന്
ജനഗ്രഹയുടെ രാജ്യത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ അവാര്‍ഡിന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ വീണ്ടും അര്‍ഹമായി. ‘എന്റെ നഗരം സുന്ദര നഗരം’ എന്ന ക്യാമ്പയിനാണ് നഗരസഭയെ അവാര്‍ഡിന് അര്‍ഹമാക്കിയത്.

കേന്ദ്ര ഭവന നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ്പുരിയാണ് അവാര്‍ഡ് പ്രഖ്യാപനം നിര്‍വഹിച്ചത്. ഓണ്‍ലൈനായിട്ടാണ് ചടങ്ങ് നടന്നത്. ചടങ്ങില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ പങ്കെടുത്തു. അവാര്‍ഡ് പ്രഖ്യാപന വേളയില്‍ ഏറ്റവും കുറഞ്ഞ മേയര്‍ എന്ന നിലയില്‍ ആര്യാ രാജേന്ദ്രനെ മന്ത്രി അഭിനന്ദിക്കുകയും നഗരസഭാ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസ അര്‍പ്പിക്കുകയും ചെയ്തു. നഗരമുന്നേറ്റത്തിന് വനിതാ നേതാക്കളുടെ സ്വാധീനം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലും ആര്യാ രാജേന്ദ്രന്‍ പങ്കെടുത്തു.

വികേന്ദ്രീകൃത ആസൂത്രണത്തില്‍ രാജ്യത്ത് മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംസ്ഥാനം, നഗരസഭ, മികച്ച നഗരം, ഇലക്ഷന്‍ കമീഷന്‍, സംസ്ഥാന ധനകാര്യ കമീഷന്‍ എന്നിവര്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുന്നത്. വി രാജചന്ദ്രന്റെ സ്മരണാര്‍ഥമാണ് ജനഗ്രഹ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog