സം​സ്ഥാ​ന​ത്ത് മൂ​ന്ന് പേ​ർ​ക്ക് കൂ​ടി ജ​നി​ത​ക മാ​റ്റം വ​ന്ന കോ​വി​ഡ് : ക​ണ്ണൂ​രി​ൽ രണ്ടുപേർക്ക് / - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 15 January 2021

സം​സ്ഥാ​ന​ത്ത് മൂ​ന്ന് പേ​ർ​ക്ക് കൂ​ടി ജ​നി​ത​ക മാ​റ്റം വ​ന്ന കോ​വി​ഡ് : ക​ണ്ണൂ​രി​ൽ രണ്ടുപേർക്ക് /

യു.കെ.യിൽ നിന്നും വന്ന് പോസിറ്റീവായി തുടർപരിശോധനയ്ക്കായി എൻഐവി പുണെയിലേക്ക് അയച്ചിരുന്ന മൂന്ന് പേരിൽ ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിലെ 25, 27 വയസുള്ള രണ്ടുപേർക്കും പത്തനംതിട്ട ജില്ലയിലെ 52 വയസുള്ള ഒരാൾക്കുമാണ് ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചത്. ഇവരെല്ലാം പുരുഷൻമാരാണ്. ഇതോടെ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 56 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ തുടർപരിശോധനക്കായി എൻഐവി പുണെയിലേക്ക് അയച്ചിട്ടുണ്ട്.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog