പാൽച്ചുരത്ത് കാർ അപകടം;പേരാവൂർ സ്വദേശിക്ക് പരിക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊട്ടിയൂർ : പാൽച്ചുരം പള്ളിക്ക് താഴെ കാർ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. തിരുനെല്ലി സ്റ്റേഷനിലെ എ.എസ്‌.ഐ പേരാവൂർ തെരുവിലെ ചേമ്പൻ സുരേഷി(48)നാണ് പരിക്കേറ്റത്.

തലയ്ക്കും കാലിനും പരിക്കേറ്റ സുരേഷിനെ പേരാവൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11.30 ഓടെയാണ് അപകടം. തിരുനെല്ലിയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് പേരാവൂരിലേക്ക് സുഹൃത്തിൻ്റെ കാറിൽ വരവെ പാൽച്ചുരം പള്ളിക്ക് താഴെ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞാണ് സുരേഷിന് പരിക്കേറ്റത്.

സുരേഷിനെ കൂടാതെ ഏഴു വയസ്സുകാരനായ മകനും വാഹനം ഓടിച്ച തിരുനെല്ലി പോലീസ് സ്റ്റേഷനിലെ എ.എൻ.എസ് സേനാംഗവുമായ വെള്ളർവള്ളി സ്വദേശി പ്രജീഷും ഉണ്ടായിരുന്നു.മുൻ സീറ്റിൽ ഇരുന്ന ഏഴുവയസ്സുകാരൻ കാർ മറിയുന്നതിനിടയിൽ തെറിച്ചു വീണ് പരിക്കേല്ക്കാതെ രക്ഷപ്പെട്ടു.കാറിനുള്ളിൽ സീറ്റ് ബെൽറ്റിൽ കുടുങ്ങി പുറത്തേക്ക് വരാൻ സാധിക്കാത്ത നിലയിലായ ഇവരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. കേളകം പോലീസെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha