വിവാഹ ദിവസം വീട്ടില്‍ ഒരുക്കിയ കല്യാണ പന്തല്‍ കത്തിനശിച്ച നിലയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂര്‍ : പെരിങ്ങത്തൂര്‍ വിവാഹ ദിനത്തില്‍ വീട്ടില്‍ ഒരുക്കിയ കല്യാണ പന്തല്‍ കത്തിനശിച്ച നിലയിൽ . പാനൂര്‍ താഴെ പൂക്കോത്ത്​ ആശാരിന്‍റെവിടെ മഹ്​മൂദിന്‍റെ വീട്ടിലാണ്​ സംഭവം നടന്നിരിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലായി ഇദ്ദേഹത്തിന്‍റെ മകന്‍റെയും മകളുടെയും കല്യാണം നിശ്ചയിച്ചതായിരുന്നു. ശനിയാഴ്ച രാവിലെ 11നാണ്​​ തീപിടിത്തമുണ്ടായിരിക്കുന്നത്​. ഷോര്‍ട്ട്​ സര്‍ക്യൂട്ടാണ്​ കാരണം. ആര്‍ക്കും ആളപമായില്ല.പാനൂരില്‍നിന്ന്​ അഗ്​നിശമന സേനയെത്തി ഒരു മണിക്കൂര്‍ പ്രയത്​നിച്ച്‌​ തീയണക്കുകയുണ്ടായി. വയറിങ്ങുകളും ബള്‍ബുകള്‍ക്കും നാശനഷ്​ടം സംഭവിച്ചു. വീടിന്​ കേടുപാട്​ എല്‍ക്കുന്നതിന്​ മുൻപ് തീഅണക്കാനായി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha