കണ്ണൂരിൽ നിന്ന്‌ ഡൽഹിയിലേക്ക്‌ കർഷക മാർച്ച്‌; കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി 500 വളണ്ടിയർമാർ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കണ്ണൂർ: കർഷകപ്രക്ഷോഭത്തിന്റെ ഭാഗമായി കർഷക സംഘം ഡൽഹിയിലേക്ക്‌ മാർച്ച്‌ നടത്തും. 11ന്‌ കണ്ണൂരിൽനിന്ന്‌ പുറപ്പെടുന്ന ആദ്യ സംഘത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നുമായി 500 വളണ്ടിയർമാരുണ്ടാകും. 14ന് ഷാജഹാൻപുർ സമരകേന്ദ്രത്തിൽ എത്തും. തിങ്കളാഴ്ച രാവിലെ ഒമ്പതിന്‌ കണ്ണൂർ ഹെഡ്‌പോസ്‌റ്റോഫീസിന് മുന്നിലെ സത്യഗ്രഹപ്പന്തലിൽ അഖിലേന്ത്യാ കിസാൻസഭ വൈസ്‌ പ്രസിഡന്റ്‌ എസ്‌.രാമചന്ദ്രൻപിള്ള മാർച്ച്‌ ഫ്ലാഗ്‌ ഓഫ്‌ ചെയ്യുമെന്ന്‌ കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ കെ.കെ രാഗേഷ്‌ എം.പി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം ഷൗക്കത്ത് മാർച്ചിന്‌ നേതൃത്വം നൽകും. ഷാജഹാൻപുരിൽ കെ.എൻ ബാലഗോപാൽ, കെ.കെ രാഗേഷ് തുടങ്ങിയവർ സമരനേതൃത്വം ഏറ്റെടുക്കും.       

കർഷകർക്കെതിരായ കരിനിയമങ്ങൾ പിൻവലിക്കും വരെ സമരം തുടരുമെന്ന്‌ രാഗേഷ്‌ പറഞ്ഞു. കോർപ്പറേറ്റുകളെ കർഷകരുടെ ഇടനിലക്കാരായി പ്രതിഷ്‌ഠിക്കുന്ന നിയമം അംഗീകരിക്കില്ല. താങ്ങുവില നൽകി എഫ്‌.സി.ഐ കാർഷികോൽപ്പന്നങ്ങൾ സംഭരിക്കുമെന്ന പ്രധാനന്ത്രിയുടെ ഉറപ്പ്‌ നടപ്പാകില്ല. നിയമം വന്നാൽ എഫ്.‌സി.ഐ പോലും നിലനിൽക്കില്ല. അതിന്റെ ചുമതല അംബാനിയും അദാനിയും ഏറ്റെടുക്കും. ഇവരുടെ ഏജന്റായാണ്‌ മോദി പ്രവർത്തിക്കുന്നത്‌. കോൺട്രാക്ട്‌ ഫാമിങ്ങും അവധി വ്യാപാരവും ഉപയോഗപ്പെടുത്തി കോർപ്പറേറ്റുകൾ കർഷകരിൽനിന്ന്‌ ഉൽപ്പന്നങ്ങൾ മുഴുവൻ സംഭരിച്ച്‌ ഗോഡൗണുകളിൽ പൂഴ്‌ത്തിവച്ച്‌ കരിഞ്ചന്തയിൽ വിൽക്കും.

കോൺഗ്രസിന്റെ കർഷക സംഘടനകൾ ഡൽഹി പ്രക്ഷോഭത്തിൽ എന്തു‌കൊണ്ട്‌ പങ്കെടുക്കുന്നില്ലെന്ന്‌ വ്യക്തമാക്കണം. കിസാൻ സംഘർഷ്‌ സമിതിയിൽ അഞ്ഞൂറിലേറെ കർഷകസംഘടനകളുണ്ട്‌. അതിലൊന്നും കോൺഗ്രസുമായി ബന്ധമുള്ള ഒരു സംഘടനയുമില്ല. ലോക്‌സഭയിൽ കർഷകവിരുദ്ധ ബിൽ പാസ്സാക്കിയപ്പോൾ കേരളത്തിൽ നിന്നുള്ള 19 യു.ഡി.എഫ്‌ എം.പിമാരിൽ ഒരാളും എതിർത്തില്ല.

കർഷകരും ബഹുജനങ്ങളും റിലയൻസിന്റെയും അദാനിയുടെയും മാളുകൾ ബഹിഷ്‌കരിച്ചാൽ അവർ സമ്മർദത്തിലാകും. കോർപ്പറേറ്റുകൾ സമ്മർദത്തിലായാൽ മോദിക്ക്‌ പിടിച്ചുനിൽക്കാനാവില്ല. കോർപ്പറേറ്റ്‌ ഉൽപ്പന്ന ബഹിഷ്‌കരണം ശക്തമാക്കുമെന്നും രാഗേഷ്‌ പറഞ്ഞു. കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ഗോവിന്ദൻ, കെ.സി മനേജ്‌ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha