47 വർഷമായിട്ടുംടാറിംഗ് ചെയ്യാത്ത പാലം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിക്കൂറിൽ നിന്ന് കണ്ണൂരിലേക്കും, തലശ്ശേരിയിലേക്കും എളുപ്പത്തിൽ യാത്ര ചെയ്ത് എത്തിച്ചേരാൻ കഴിയുന്ന പാലമാണ് ഇരിക്കൂർ ആയിപ്പുഴ പാലം
47 വർഷം കഴിഞ്ഞപ്പോഴെക്കും വാർദ്ദക്യത്തിൻ്റെ അവശതയിലാണ് ഈ പാലം
മഴപെയ്താൽ വെള്ളം തളം കെട്ടി നിൽക്കുന്നു അങ്ങിങ്ങായിവലിയ വലിയ ഗർത്തങ്ങൾ രൂപാന്തരപ്പെട്ടിരിക്കുന്നു
പാലത്തിൻ്റെ ഇരു ഭാഗങ്ങളിലും കുഴികളടഞ്ഞ് വെള്ളം നിറഞ്ഞ് തോടായി മാറിയിരിക്കുന്നു
വാഹനങ്ങൾ കടന്നു പോകുമ്പോൾ പാലം കിടുകിടാ വിറങ്ങലിക്കുന്നു, കൈവരികൾ കാലപ്പഴക്കം ചെന്ന് ദ്രവിച്ച് കൊണ്ടിരിക്കുന്നു
ചെറുവാഹനങ്ങൾക്കും ഇരുചക്രവാഹനങ്ങൾക്കും റോഡിലെ പൊട്ടലുകളും ഗർത്തങ്ങളും വലിയ അപകടങ്ങൾ സൃഷ്ടിക്കുന്നു
കണ്ടില്ലാ എന്ന് നടിക്കാൻ
കണ്ണില്ലാത്തവരല്ല നിങ്ങൾ
നിങ്ങൾക്ക് കൺ മുന്നിലാണ് ഈ പാലം
ദിനേന നിരവധി വാഹനങ്ങൾ എയർപോർട്ടിലേക്കും 'കണ്ണൂരിലേക്കും മറ്റും യാത്ര ചെയ്യുന്ന ഈ പാലം ടാറിംഗ് ചെയ്ത് കൊണ്ട് പ്രവർത്തന യോഗ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു

1 Comments

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

  1. ഇതിനെതിരെ ശക്തമായ പോരാട്ടവുമായി SYSനേതാക്കൾ ഇന്ന് പിഡബ്ല്യുഡി നേതാക്കളെ കണ്ടു പ്രതിഷേധം അറിയിച്ചിരുന്നു

    ReplyDelete

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha