കുന്നോത്തുപറമ്പ്: വീടിൻ്റെ വിറകുപുരയിൽ സൂക്ഷിച്ച 2 ലക്ഷം രൂപ വിലമതിക്കുന്ന 3630 പാക്കറ്റ് ഹാൻസ് പിടികൂടി. കൂത്തുപറമ്പ് എക്സൈസ് റേഞ്ച് പ്രിവൻ്റീവ് ഓഫിസർ നിസാർ കൂലോത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് വീടിൻ്റെ വിറകുപുരയിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ ഹാൻസ് പിടികൂടിയത്. ഹാൻസ് സൂക്ഷിച്ചതിനു കുന്നോത്തുപറമ്പ് സ്വദേശി ചെപ്പന്റവിട സുഗേഷിനെ (31) കസ്റ്റഡിയിലെടുത്തു. കുറച്ച് ദിവസങ്ങളിലായി ഇയാൾ എക്സൈസ് ഷാഡോ ടീമിൻ്റെ നിരീക്ഷണത്തിലായിരുന്നു. പ്രിവൻ്റീവ് ഓഫിസർ പി.പ്രമോദൻ, പി.അനീഷ്കുമാർ, സി.പി.ശ്രീധരൻ, പ്രജീഷ് കോട്ടായി, എം.സുബിൻ, വി.ഷൈനി, ലതീഷ് ചന്ദ്രൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. കുന്നോത്തുപറമ്പ്, സെൻട്രൽ പൊയിലൂർ ഭാഗങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു