ഓൺലൈന്‍ ക്ലാസിന്റെ മറവിൽ പീഡനം; 14കാരിയെ ഗർഭിണിയാക്കി 16കാരൻ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 

തൊടുപുഴ: ഇടുക്കി കമ്പംമേട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 14 വയസ്സുകാരിയെ 16 വയസുകാരൻ പീഡിപ്പിച്ച് ഗർഭിണിയാക്കി. ബന്ധുവായ പെൺകുട്ടിയെയാണ് കൗമാരക്കാരൻ പീഡിപ്പിച്ചത്. ഇതേപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങി.

ഓൺലൈൻ ക്ലാസിന്റെ മറവിൽ അശ്ലീല സന്ദേശങ്ങളയച്ച് ബന്ധുവായ പെൺകുട്ടിയുമായി മാസങ്ങളായി കൗമാരക്കാരൻ ലൈംഗിക ബന്ധം തുടരുകയായിരുന്നു. മാതാപിതാക്കൾ തോട്ടം പണികൾക്ക് പോകുന്ന സമയത്താണ് തുടർച്ചയായി പീഡനം നടന്നതെന്ന് പൊലീസ് പറഞ്ഞു. വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് മനസിലായത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കമ്പംമെട്ട് പൊലീസ് കേസെടുത്തു.

പോക്സോ വകുപ്പാണ് 16കാരനെതിരെ ചുമത്തിയത്. കൗമാരക്കാരനെ ജൂവനൈൽ കോടതിയിൽ ഹാജരാക്കും. സമാനമായ രീതിയിൽ പീഡനം നടന്നതിന് കഴിഞ്ഞ മാസവും മേഖലയിൽ കേസെടുത്തിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha