ആറളം മാങ്ങോട് വൻ തീപ്പിടുത്തം - പത്തേക്കറോളം സ്ഥലം കത്തി നശിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഇരിട്ടി : ആറളം മാങ്ങോട് ഓടക്കരി മലയിൽ വൻ തീപ്പിടുത്തം പത്തേക്കറോളം വരുന്ന കൃഷിയിടം  കത്തി നശിച്ചു. ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും മൂന്ന് മണിക്കൂറിലധികം നടത്തിയ അതി സാഹസിക പ്രവർത്തിയിലൂടെ ആണ് തീ നിയന്ത്രണ വിധേയമാക്കിയത്. ശനിയാഴ്ച രാത്രി 8 മണിയോടെ ആണ് തലശ്ശേരി സ്വദേശിയുടെ റബറും കശുമാവും അടങ്ങുന്ന ഇരുപത്ഏക്കറോളം വരുന്ന കൃഷിയിടത്തിൽ തീ പടർന്നത്. വനാതിർത്തിയോട് ചേർന്ന ഏറെ ഉയരമുള്ള കുന്നിൻപ്രദേശമായതിനാൽ അഗ്നിരക്ഷാസേനക്ക് ഇവിടെ എത്തിച്ചേരുക ഏറെ പ്രയാസകരമായിരുന്നു. വനത്തിലേക്കും കുന്നിന്റെ താഴ്വാരത്തുള്ള ജനവാസ മേഖലയിലേക്കും തീ പടരാനുള്ള സാഹചര്യമുണ്ടായി. അഗ്നിശമന സേന നാട്ടുകാരുടെ സഹായത്തോടെ നാല് കിലോമീറ്ററിലേറെ നടന്ന് കുന്ന് കയറി സ്ഥലത്തെത്തി  അതി സാഹസികമായാണ് തീ അണച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സ്റ്റേഷൻ  ഓഫീസർ സി.പി. രാജേഷ് , സീനിയർ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ ഇ . സുധീർ, ഫയർ ആൻറ് റെസ്ക്യൂ ഡ്രൈവർമാരായ  പി.എം. ജോൺ , പ്രവീൺ കുമാർ, ഫയർ ആൻറ് റെസ്ക്യൂ ഓഫീസർമാരായ  ആർ.ടി. ബഞ്ചമിൻ, പി. റജിത്ത് , എ.ഡി. ജാഫർ, എം. അരുൺകുമാർ എന്നിവരാണ് തീകെടുത്തിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha