ഇരിട്ടി പയഞ്ചേരിമുക്ക് റോഡ് മെക്കാഡം ടാറിങ് തിങ്കളാഴ്ച

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



പേരാവൂര്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി ഇരിട്ടി പയഞ്ചേരിമുക്കിലെ റോഡിലെ മെക്കാഡം ടാറിങ് തിങ്കളാഴ്ച നടക്കും.ഇരിട്ടി ബ്ലോക്ക് ഓഫീസിന് മുന്‍വശം റോഡ് ഉയര്‍ത്തി കൊണ്ടുള്ള പ്രവര്‍ത്തിയാണ് അന്തിമഘട്ടത്തില്‍ നടത്തിയത്.. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ടാറിങ്ങ് പ്രവര്‍ത്തി നടത്തും.പ്രവര്‍ത്തി വേഗത്തില്‍ നടത്തുന്നതിനാല്‍ റോഡ് പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ് .600 മീറ്റര്‍ ദൂരത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തി നടത്തുന്നത് .മഴക്കാലത്ത് ബ്ലോക്ക് ഓഫീസിന് മുന്‍വശത്ത് റോഡില്‍ വെള്ളം കെട്ടിക്കിടന്ന് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കാത്ത വിധത്തിലായിരുന്നു റോഡ്.ഇത് പരിഹരിക്കാനാണ് റോഡ്  ഉയര്‍ത്തി ടാറിംഗ് നടത്തുന്നത്.തിങ്കളാഴ്ച മെക്കാഡം ടാറിങ് നടത്താനാണ് കരാറുകാരുടെ തീരുമാനം .ഒറ്റദിവസംകൊണ്ട് പ്രവര്‍ത്തി  പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് .അങ്ങനെയായാല്‍ ചൊവ്വാഴ്ച മുതല്‍ ഇതുവഴിയുള്ള ഗതാഗതം തുറന്നുകൊടുക്കാനും സാധ്യതയുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha