വീട്ടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പടെയുള്ള അജൈവ മാലിന്യങ്ങൾ തരം തിരിച്ച് സൂക്ഷിക്കുന്നതിനായി നിർമ്മിച്ച MCF കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.സുഭാഷ് നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ശ്രീമതി സി.ഷൈമ അദ്ധ്യക്ഷയായ ചടങ്ങിൽ പി.കെ.രാജൻ, പി.കെ.ശ്രീധരൻ, പഞ്ചായത്ത് സെക്രട്ടറി അശോകൻ മലപ്പിലായി, വി.ഇ.ഒ ജെയിംസ് എന്നിവർ സംസാരിച്ചു.
അടുത്ത ദിവസം നടക്കുന്ന തില്ലങ്കേരി പഞ്ചായത്തിൻ്റെ ശുചിത്വ പദവി പ്രഖ്യാപനത്തോട് മുന്നോടിയായാണ് മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി സെൻ്റർ ( MCF) കെട്ടിടോദ്ഘാടനം നടത്തിയത്.
ഹരിത കേരളം മിഷൻ നിർദേശാനുസരണം ശുചിത്വമിഷൻ ഫണ്ടിൽ 15 ലക്ഷം രൂപാ ചിലവിൽ നിർമ്മിച്ച കെട്ടിടത്തിൽ പ്ലാസ്റ്റിക് മാലിന്യം തരംതിരിച്ച് സുക്ഷിക്കുന്നതിനും ഹരിത കർമ്മ സേനക്ക് ഓഫീസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
തരംതിരിച്ച മാലിന്യം ബെയ്ലിംഗ് ചെയ്യുന്നതിന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൻ്റെ RRF കെട്ടിടത്തിൻ്റെ ഉദ്ഘാടനവും കഴിഞ്ഞ ദിയസം തില്ലങ്കേരി വ്യവസായ കേന്ദ്രത്തിൽ നടന്നിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു