കർഷക വിരുദ്ധ ബില്ല് ഭക്ഷ്യ സുരക്ഷയ്ക്ക് വൻ ഭീഷണിയാകും : റസാഖ് പാലേരി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 28 September 2020

കർഷക വിരുദ്ധ ബില്ല് ഭക്ഷ്യ സുരക്ഷയ്ക്ക് വൻ ഭീഷണിയാകും : റസാഖ് പാലേരി

കണ്ണൂർ: രാജ്യത്തിന്റെ നട്ടെല്ലായ കർഷകരുടെയും കർഷക തൊഴിലാളികളുടെയും നടുവൊടിക്കുന്ന കർഷക വിരുദ്ധ ബില്ല്  രാജ്യത്തെ  ഭക്ഷ്യ സുരക്ഷക്കും ഏറെ ഭീഷണി ഉയർത്തുമെന്ന്   വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. കാർഷിക ഉൽപന്നങ്ങളും ഭക്ഷ്യ ധാന്യങ്ങളും ഉൽപാദിപ്പിക്കാനും സംഭരിക്കാനുമുള്ള പൂർണാധികാരം കോർപ്പറേറ്റുകൾക്ക് കൈമാറാനുള്ള നീക്കമാണ് കേന്ദ്ര ഗവർമേൻ്റ് നടത്തുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള സംഭരണ മസാനിക്കുന്നതോടെ പെതു വിതരണ സമ്പ്രദായം താറുമാറാവുമെന്നും അദ്ദേഹം കൂട്ടി ചേർത്തു വെൽഫെയർ പാർട്ടി കണ്ണൂർ മേഖലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊറോണക്കാലത്ത് തിടുക്കത്തിൽ പാർലമെന്റിൽ ചുട്ടെടുത്ത ബില്ല് കോർപ്പറേറ്റുകൾക്ക് രാജ്യ വിഭവങ്ങൾ കൈമാറുന്ന അത്യന്തം അപകടം നിറഞ്ഞ അവസ്ഥ സംജാതമാക്കുമെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. 

യോഗത്തിൽ വെൽഫെയർ പാർട്ടി വൈസ് പ്രസിഡന്റ് ഷാഹിന ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി  ഫൈസൽ  മാടായി മുഖ്യ പ്രഭാഷണം നടത്തി. തെരഞ്ഞെടുപ്പ് കർമ്മ പദ്ധതി ജില്ലാ സെക്രട്ടറി സി.മുഹമ്മദ് ഇംതിയാസ് നിർവ്വഹിച്ചു. കണ്ണൂർ മണ്ഡലം പ്രസിഡന്റ് കെ.കെ. ശുഹൈബ് മുഹമ്മദ് മുഹമ്മദ് സ്വാഗതവും അഴീക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എം. കോയ നന്ദി പറഞ്ഞു. സി.പി. റഹ് ന ടീച്ചർ, ഷെറോസ് സജ്ജാദ്, ത്രേസ്യാമ്മ മാളിയേക്കൽ എന്നിവർ സംസാരിച്ചു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog