സുധീര്‍ ബാബു കൊലക്കേസ്; ഒന്നാം പ്രതിയ്ക്ക് ജീവപര്യന്തം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കോഴിക്കോട്: സുധീര്‍ ബാബു കൊലക്കേസില്‍ ഒന്നാം പ്രതി നൗഫലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. സ്വവര്‍ഗ ലൈംഗികതയുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് രണ്ട് വര്‍ഷം മുമ്പ് പന്നിയങ്കര സ്വദേശി സുധീര്‍ കൊല്ലപ്പെട്ടത്. കോഴിക്കോട് റെയില്‍വേ ക്വാര്‍ട്ടേഴ്സിലാണ് സുധീര്‍ ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നാലെ നല്ലളം ബസാര്‍ വടക്കേത്തടത്തില്‍ മുന്ന മന്‍സിലില്‍ നൗഫലിനെ(26) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മദ്യലഹരിയില്‍ വാക്കേറ്റത്തിനിടെ കല്ലുകൊണ്ട് തലക്കടിയേറ്റാണ് മരണമെന്നും സ്വവര്‍ഗ ലൈംഗിക ബന്ധത്തിനുള്ള ശ്രമമാണ് തര്‍ക്കത്തില്‍ കലാശിച്ചതെന്നും പൊലീസ് കണ്ടെത്തി.  

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha