ബാ​ബ​റി മ​സ്ജി​ദ് ത​ക​ര്‍​ത്ത കേസ്: എ​ല്ലാ പ്ര​തി​ക​ളെ​യും വെ​റു​തെ​വി​ട്ടു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 30 September 2020

ബാ​ബ​റി മ​സ്ജി​ദ് ത​ക​ര്‍​ത്ത കേസ്: എ​ല്ലാ പ്ര​തി​ക​ളെ​യും വെ​റു​തെ​വി​ട്ടു

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം ചെയ്‌തല്ലെന്ന് ലഖ്‌നൗ സി.ബി.ഐ കോടതിയുടെ വിധി പ്രസ്‌താവം. കേസില്‍ എല്ലാവരേയും വെറുതെ വിട്ടു. കനത്ത സുരക്ഷയിലാണ് ലഖ്‌നൗ കോടതി വിധി പ്രസ്‌താവിച്ചത്.

രണ്ടായിരത്തിലധികം പേജുളളതായിരുന്നു വിധി. 32 പ്രതികളില്‍ 26 പേരാണ് കോടതിയില്‍ എത്തിയത്. കോടതി വിധി പറയുന്ന പശ്‌ചാത്തലത്തില്‍ അയോദ്ധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മസ്ജിദ് തകര്‍ത്തതിന് പിന്നില്‍ പങ്കില്ലെന്നും ഗൂഡാലോചന നടത്തിയിട്ടില്ലെന്നുമാണ് എല്‍.കെ അദ്വാനിയും ജോഷിയും മൊഴി നല്‍കിയത്.

വി​ന​യ് ക​ത്യാ​ര്‍, ല​ല്ലു​സിം​ഗ്, സാ​ക്ഷി മ​ഹാ​രാ​ജ്, സാ​ധ്വി ഋ​തം​ബ​ര അ​ട​ക്ക​മു​ള്ള​വ​രാ​ണു ഹാ​ജ​രാ​യ​ത്. ആ​റു പ്ര​തി​ക​ള്‍​ക്കു വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി പ​ങ്കെ​ടു​ക്കാം. എ​ല്‍.​കെ. അ​ഡ്വാ​നി, മു​ര​ളി മ​നോ​ഹ​ര്‍ ജോ​ഷി, ഉ​ഭ ഭാ​ര​തി എ​ന്നി​വ​രാ​ണു ഇ​ത്ത​ര​ത്തി​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ​ത്. കോ​ട​തി​ക്കു പു​റ​ത്ത് ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ചു മാ​ധ്യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​ന​മി​ല്ല.

വി​ധി​ക്കു മു​ന്നോ​ടി​യാ​യി അ​യോ​ധ്യ​യി​ല്‍ നി​രോ​ധ​ന​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ബാ​ബ​റി മ​സ്ജി​ദ് ത​ക​ര്‍​ത്ത​ത് കു​റ്റ​മാ​ണെ​ന്ന് അ​യോ​ധ്യ ഭൂ​മി ത​ര്‍​ക്ക കേ​സി​ലെ വി​ധി​യി​ല്‍ സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog