കള്ളക്കേസില്‍ കുടുക്കിയതില്‍ എസ്‌ഐ ക്കെതിരെ നല്‍കിയ ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തളിപ്പറമ്പ്: കള്ളക്കേസില്‍  കുടുക്കിയതില്‍ എസ്‌ഐ ക്കെതിരെ നല്‍കിയ ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. തളിപ്പറമ്പ് എസ്‌ഐയായിരുന്ന പി.എ.ബിനു മോഹനെതിരെ പുളിമ്പറമ്പ് തോട്ടാറമ്പിലെ ജോസ് തോണിക്കുഴി നല്‍കിയ മാന നഷ്ടക്കേസിലാണ് തളിപ്പറമ്പ് ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി നോട്ടീസയക്കാന്‍ ഉത്തരവിട്ടത്.  കഴിഞ്ഞവര്‍ഷം ഏപ്രില്‍ 29 ന് പരാതിക്കാരനെതിരെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയെന്നാരോപിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് അറസ്റ്റ് രേഖപ്പെടുത്തി തളിപ്പറമ്പ് കോടതിയില്‍ കുറ്റപത്രം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ മേലുള്ള കളവായ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജോസ് തോണിക്കുഴി ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പ്രകാരം എഫ്‌ഐആര്‍ റദ്ദാക്കിക്കൊണ്ട് 2018 നവംബര്‍ 13 ന് വിധിയാവുകയും ചെയ്തിരുന്നു. എസ്‌ഐ ബിനുമോഹന്‍ അന്യായക്കാരനെ അപമാനിക്കാനാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ഇത് പോലീസ് ആക്ട് 116(ഡി) പ്രകാരം കുറ്റകരമാണെന്നും കാണിച്ച് ജോസ് തോണിക്കുഴി നല്‍കിയ ഹരജിയാണ് കോടതി ഫയലില്‍സ്വീകരിച്ച് സമന്‍സ് അയക്കാന്‍ ഉത്തരവായത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha