ട്രെയിനിൽ വിദ്യാർഥിനിയെ മദ്യം നൽകി പീഡിപ്പിച്ച സെെനികൻ അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 18 March 2023

ട്രെയിനിൽ വിദ്യാർഥിനിയെ മദ്യം നൽകി പീഡിപ്പിച്ച സെെനികൻ അറസ്റ്റിൽ

തിരുവനന്തപുരം : ട്രെയിനിൽ വെച്ച് മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ സൈനികന്‍ അറസ്റ്റില്‍. മണിപ്പാൽ സർവകലാശാലയിലെ മലയാളി വിദ്യാർഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ച രാത്രി രാജധാനി എക്സ്പ്രസിൽ വെച്ചാണ് സംഭവം.

സംഭവത്തിൽ പത്തനംതിട്ട കടപ്ര സ്വദേശി പ്രതീഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിൽ സൈനികനായ ഇയാൾ അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു. രാജധാനി എക്സ്‌പ്രസിൽ എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയിലാണ് പീഡനം നടന്നത്. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog