കണ്ണൂർ ∙ കന്റോൺമെന്റ് ട്രഞ്ചിങ് ഗ്രൗണ്ടിലും പരിസരത്തുമായി മാലിന്യം കുമിഞ്ഞുകൂടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കന്റോൺമെന്റ് അധികൃതരോട് അഭ്യർഥിക്കുമെന്ന് കലക്ടർ എസ്.ചന്ദ്രശേഖർ. പുതിയ ബസ് സ്റ്റാൻഡിനും ജില്ലാ ആശുപത്രിക്കും ഇടയിൽ കന്റോൺമെന്റിന്റെ ഉടമസ്ഥതയിലുള്ള ഏക്കർ കണക്കിന് ഭൂമിയിലും ട്രഞ്ചിങ് ഗ്രൗണ്ടിലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങളും ജൈവമാലിന്യങ്ങളും കുമിഞ്ഞുകൂടുന്നുവെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മാലിന്യപ്രശ്നം സംബന്ധിച്ചും ഇതുവഴിയുള്ള യാത്രാദുരിതം സംബന്ധിച്ചുമുള്ള പ്രദേശവാസികളുടെ പരാതി നേരത്തേതന്നെ കന്റോൺമെന്റ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ..എ പറഞ്ഞു. വേനൽ കടുത്ത സാഹചര്യത്തിൽ മാലിന്യം വേർതിരിച്ച് നീക്കണമെന്ന് കന്റോൺമെന്റ് അധികൃതരോട് വീണ്ടും ആവശ്യപ്പെടും. ഇതുവഴിയുള്ള കാൽനടയാത്ര പോലും പ്രയാസമായ സാഹചര്യത്തിൽ എം.എൽ.എ ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് റോഡ് ടാർ ചെയ്യാൻ തയാറാണെന്ന് ബോർഡ് യോഗത്തിൽ അറിയിച്ചിരുന്നുവെന്നും എം.എൽ.എ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ അനുകൂലമായ മറുപടി ലഭിച്ചില്ല.
ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യവും ജില്ലാ ആശുപത്രിയിൽ നിന്നുൾപ്പെടെയുള്ള മാലിന്യവും ചിതറിക്കിടക്കുന്ന വഴിയിലൂടെയാണ് ഇപ്പോൾ ആളുകൾ നടന്നുപോകുന്നത്. ഇതിലെയുള്ള വഴി മതിൽ കെട്ടി അടയ്ക്കാൻ നേരത്തെ കന്റോൺമെന്റ് ശ്രമം നടത്തിയിരുന്നു. ജനപ്രതിനിധികളും പൊതുജനങ്ങളും പ്രതിഷേധിച്ചതിനെത്തുടർന്നാണ് നീക്കത്തിൽ നിന്ന പിൻമാറിയത്. വഴി തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ട് മനഃപൂർവം വഴിയിൽ മാലിന്യം തള്ളുന്നുണ്ടെന്ന ഗുരുതര ആരോപണവും പ്രദേശവാസികൾ ഉയർത്തുന്നുണ്ട്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു