തലശ്ശേരി: നഗരത്തിൽ പട്ടാപ്പകൽ നടന്ന ഇരട്ടക്കൊലപാതക കേസിൽ അഞ്ചാംപ്രതി സുജിത്ത് കുമാറിന്റെ ജാമ്യഹരജി കോടതി തള്ളി. കേസിലെ ആറും ഏഴും പ്രതികളായ വടക്കുമ്പാട് പാറക്കെട്ട് തെരേക്കാട്ടിൽ പി. അരുൺകുമാർ (38), പിണറായി കിഴക്കുംഭാഗം പുതുക്കുടി ഹൗസിൽ ഇ.കെ. സന്ദീപ് (38) എന്നിവർക്ക് അഡീഷനൽ ജില്ല കോടതി (ഒന്ന്) കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു.
കേസിൽ ഏഴ് പ്രതികൾക്കെതിരെ തലശ്ശേരി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ അന്വേഷണസംഘം കുറ്റപത്രം നൽകിയിരുന്നു. നിട്ടൂർ ഇല്ലിക്കുന്ന് ത്രിവർണയിൽ കെ. ഖാലിദ് (52), സഹോദരീ ഭർത്താവ് പൂവനത്തിൽ ഷമീർ (40) എന്നിവരാണ് കുത്തേറ്റ് മരിച്ചത്. 2022 നവംബർ 23ന് വൈകീട്ട് നാലോടെ തലശ്ശേരി വീനസ് കവലയിലെ സഹകരണ ആശുപത്രിക്ക് സമീപമാണ് കേസിനാധാരമായ സംഭവം. ലഹരിവിൽപന എതിർത്തതിലുള്ള വൈരാഗ്യമാണ് കൊലക്ക് കാരണമായത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു