നീന്തൽക്കുളം നിർമ്മാണം തുടങ്ങിയിട്ട് നാലുവർഷം; പ്രവർത്തി പൂർത്തിയാവാതെ ഉദ്‌ഘാടനം ചെയ്യാനൊരുങ്ങി പഞ്ചായത്ത്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി: പായം ഗ്രാമ പഞ്ചായത്തിലെ കോളിക്കടവിൽ നിർമ്മാണം ആരംഭിച്ച നീന്തൽകുളത്തിന്റെ പ്രവർത്തി നാലുവർഷം പിന്നിട്ടിട്ടും പൂർത്തിയായില്ല. പ്രവർത്തികൾ പൂർത്തിയാക്കാതെ തന്നെ ഫെബ്രുവരി 22ന് ഉദ്ഘാടനം നിശ്ചയിച്ച് പഞ്ചായത്ത്.
പായം ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതിയാണ് മലയോര മേഖലയിലെ ജനതയ്ക്ക് നീന്തൽ പഠിക്കാൻ അവസരം ഒരുക്കി നീന്തൽകുളം നിർമ്മിക്കാൻ മുൻകയ്യെടുത്തത്. 

കോളിക്കടവിലെ എടവൂർ ശിവക്ഷേത്രത്തിൽ നിന്ന്  2019ലാണ് പഞ്ചായത്ത്  കുളം ഏറ്റെടുത്തത്. ജില്ലാ പഞ്ചായത്ത് 23 ലക്ഷം വകയിരുത്തിയാണ് പ്രവർത്തികൾ ആരംഭിച്ചത്. എന്നാൽ ഫണ്ടിന്റെ അപര്യാപ്തത കാരണം പ്രവർത്തി വൈകുകയായിരുന്നു. 2021 മാർച്ച് 31ന് പദ്ധതി പൂർത്തീകരിക്കേണ്ടതായിരുന്നെങ്കിലും രണ്ടുവർഷം കഴിഞ്ഞിട്ടും നിർമ്മാണ പ്രവർത്തി പൂർത്തിയാക്കാനായില്ല. ഇതോടെ ഇപ്പോഴത്തെ ഭരണസമിതി 5 ലക്ഷം രൂപകൂടി വകയിരുത്തി. നീന്തൽകുളത്തോടൊപ്പം വസ്ത്രം മാറുവാനുള്ള രണ്ട് റൂമുകളും ഒരുക്കിയിട്ടുണ്ട്. ആറളം, ഉളിക്കൽ, അയ്യൻകുന്ന്, ഇരിട്ടി നഗരസഭ ഉൾപ്പെടെയുള്ള തദ്ദേശസ്ഥാപനങ്ങളിൽ നീന്തൽകുളമില്ല. ആ മേഖലയിലുള്ള ആളുകൾക്ക് ഉൾപ്പെടെ ഉപയോഗപ്രദമാകുന്ന തരത്തിലാണ് ആധുനിക രീതിയിലുള്ള നീന്തൽ കുളം കോളിക്കടവിൽ വിഭാവനം ചെയ്തത്. എന്നാൽ പ്രവർത്തി പൂർത്തിയായിട്ടില്ലെങ്കിലും ബാക്കി പ്രവർത്തികൾ ധൃതഗതിയിൽ നടത്തി ഫെബ്രുവരി 22ന് ഉദ്ഘാടനം ചെയ്യുവാനുള്ള ഒരുക്കത്തിലാണ് പായം ഗ്രാമപഞ്ചായത്ത് അധികൃതർ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha