സമ്മാനവിതരണവും പ്രഭാഷണവും നടത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 4 December 2021

സമ്മാനവിതരണവും പ്രഭാഷണവും നടത്തി


കേളകം: കേളകം ഇ എം എസ് സ്മാരക ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി നടത്തിയ മൽസരങ്ങളുടെ വിജയികൾക്കുള്ള സമ്മാന വിതരണവും വാഗൺ ട്രാജഡിയുടെ ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ പ്രഭാഷണവും നടത്തി.

ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് പുളിക്കക്കണ്ടം ഉദ്ഘാടനം ചെയ്തു. രഞ്ജിത് മർക്കോസ് മാസ്റ്റർ പ്രഭാഷണം നടത്തി.

ലൈബ്രറി ജോ. സെക്രട്ടറി പി എം രമണൻ അധ്യക്ഷനായിരുന്നു. കെ.പി.ഷാജി, ടി.കെ. ബാഹുലേയൻ, കെ.ജി.വിജയപ്രസാദ്, അമ്പിളി കെ.പി.എ ന്നി വ ർ പ്രസംഗിച്ചു. മൽസര വിജയികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog