കുടുംബ വഴക്കിനിടെ മകനെ കൊലപ്പെടുത്താൻ ശ്രമം; പിതാവ് പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ചെറുപുഴ: കുടുംബ വഴക്കിനിടെ മകനെ കമ്പി പാര കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമം വയോധികനായ പിതാവ് പിടിയിൽ. തിരുമേനിയിലെ കുഴിമറ്റത്തിൽ ഫ്രാൻസിസിനെ (73)യാണ് ചെറുപുഴ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.എ.ബോസ് കസ്റ്റഡിയിലെടുത്തത്.ഇന്നലെ വൈകുന്നേരം 3.30 മണിയോടെയാണ് സംഭവം. മദ്യലഹരിയിൽ വീട്ടിലെത്തിയ മകൻ ജോബി(43)അമ്മയുടെ പെൻഷൻ തുക എടുക്കാൻ ശ്രമിച്ചതിനെ ചൊല്ലി അച്ഛനും മകനും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമായതോടെ മുറ്റത്തുണ്ടായിരുന്ന കമ്പി പാര കൊണ്ട് ഫ്രാൻസിസ് മകൻ്റെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു തലക്ക് അടിയേറ്റ ജോബിയെ അത്യാസന്ന നിലയിൽ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.തുടർന്ന് ജോബിയുടെ മാതാവ് എൽസമ്മ (67) യുടെ പരാതിയിൽ കൊലപാതക ശ്രമത്തിന് കേസെടുത്ത ചെറുപുഴ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൊഴി രേഖപ്പെടുത്തിയ പ്രതിയെ അറസ്റ്റു ചെയ്ത് വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha