പേരട്ട ഗവ. എൽ പി സ്‌കൂൾ കെട്ടിട സമുച്ഛയം ഉദ്‌ഘാടനം ചെയ്തു. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 14 November 2021

പേരട്ട ഗവ. എൽ പി സ്‌കൂൾ കെട്ടിട സമുച്ഛയം ഉദ്‌ഘാടനം ചെയ്തു.


പേരട്ട ഗവ. എൽ പി സ്‌കൂൾ കെട്ടിട സമുച്ഛയം ഉദ്‌ഘാടനം ചെയ്തു.

ഇരിട്ടി : വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന്‌ 1.10 കോടി രൂപ ചെലവഴിച്ച്‌ പേരട്ട ഗവ. എൽപി സ്‌കൂളിന്‌ വേണ്ടി നിർമ്മിച്ച ഇരുനിലക്കെട്ടിടം മന്ത്രി എം. വി. ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്തു.

ലോകം അംഗീകരിക്കുന്ന വൈജ്‌ഞാനിക സമൂഹമായി ഭാവി തലമുറയെ വാർത്തെടുക്കാനുള്ള പ്രവർത്തനങ്ങളാണ്‌ കേരളത്തിൽ നടപ്പാക്കുന്നതെന്ന്‌ മന്ത്രി പറഞ്ഞു. സ്‌കൂൾ മുറ്റത്തുള്ള കുടുംബങ്ങളിലെ കുട്ടികളെ പോലും സർക്കാർ വിദ്യാലയത്തിൽ അയക്കാതിരുന്ന വിപരീത മനോഭാവത്തിൽ നിന്ന്‌ കേരളത്തിലെ രക്ഷിതാക്കളെയും അധ്യാപകരെയും നാട്ടുകാരെയും പൊതുവിദ്യാലയ സംരക്ഷണത്തിനൊപ്പം നിർത്താൻ ഇതിനകം സാധിച്ചതായും മന്ത്രി പറഞ്ഞു . 

സണ്ണിജോസഫ്‌ എംഎൽഎ അധ്യക്ഷനായി. പിഡബ്ല്യുഡി എക്‌സി. എൻജിനീയർ ജിഷാകുമാരി റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിനോയ്‌കുര്യൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. രജനി, വൈസ്‌ പ്രസിഡന്റ്‌ എം. വിനോദ്‌കുമാർ, ഹമീദ്‌ കണിയാട്ടയിൽ, വി. പ്രമീള, ഷിജിന ദിനേശൻ, അഷ്‌റഫ്‌ പാലിശ്ശേരി, ബിജു വെങ്ങലപ്പള്ളി, ടി. എം. തുളസീധരൻ, എഇഒ എ.ടി. ജയ്‌സ്‌, എൻ .അശോകൻ, ഇ. എസ്‌. സത്യൻ, എം. എസ്‌. അമർജിത്ത്‌, ജോഷി മാളിയേക്കൽ, കുഞ്ഞുമുഹമ്മദ്‌ ഹാജി, കെ. ഗോകുൽ, ലിബിൻ വെട്ടിക്കാട്ടിൽ, ജോർജ്‌ ജോസഫ്‌, മോഹനൻ, സി. എൻ. രാധമ്മ, രവി മേതല്ലൂർ, വി. പി. അബ്‌ദുൾ മജീദ്‌ എന്നിവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog