സമയക്രമത്തെ ചൊല്ലി ഏറ്റുമുട്ടിനരഹത്യാശ്രമത്തിന് കണ്ടക്ടർ അറസ്റ്റില്‍ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 13 November 2021

സമയക്രമത്തെ ചൊല്ലി ഏറ്റുമുട്ടിനരഹത്യാശ്രമത്തിന് കണ്ടക്ടർ അറസ്റ്റില്‍

പയ്യന്നൂര്‍: പഴയ ബസ് സ്റ്റാൻ്റിൽസമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ കണ്ടക്ടറെ മര്‍ദ്ദിക്കുകയും ബസ് തകര്‍ക്കുകയും ചെയ്ത കേസിൽ കണ്ടക്ടര്‍ അറസ്റ്റില്‍.പയ്യന്നൂര്‍-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന പാലക്കോടന്‍ ബസിലെ കണ്ടക്ടര്‍ കാങ്കോല്‍ കാളീശ്വരത്തെ കെ.വി.ജയേഷി(28)നെയാണ് നരഹത്യാ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റു ചെയ്തു.

ഇക്കഴിഞ്ഞ 6 ന് രാവിലെ ഏഴേകാലോടെ പയ്യന്നൂര്‍ പഴയ ബസ്റ്റാന്റിലാണ് സംഭവം നടന്നത് സമയക്രമത്തെ ചൊല്ലി തുടര്‍ന്ന് സ്വകാര്യ ബസിലെ കണ്ടക്ടര്‍മാര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമായത്.പയ്യന്നൂര്‍-മാനന്തവാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന പ്രതാപ് ബസിന്റെ കണ്ടക്ടര്‍ പെരളശേരി മുണ്ടല്ലൂരിലെ എം.ഷാജനെ(48) ഇരുമ്പുകൊണ്ടുള്ള ഉപകരണമുപയോഗിച്ച് മര്‍ദ്ദിച്ചതായുള്ള പരാതിയിലാണ് ജയേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.മര്‍ദ്ദനത്തിനിടയില്‍ രോഷാകുലനായ ജയേഷ് ബസില്‍ കയറി പിന്നോട്ടെടുത്തതോടെ പ്രതാപ് ബസുമായി കൂട്ടിയിടിക്കുകയും ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസുകളും റേഡിയേറ്ററും തകർന്നിരുന്നു തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇരു ബസുകളും കസ്റ്റഡിയിലെടുത്തിരുന്നു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog