സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ തലശ്ശേരി വെയര്‍ ഹൗസ് ഉദ്ഘാടനം ഇന്ന് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 26 November 2021

സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ തലശ്ശേരി വെയര്‍ ഹൗസ് ഉദ്ഘാടനം ഇന്ന്


സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ തലശ്ശേരി വെയര്‍ ഹൗസ് ഉദ്ഘാടനം ഇന്ന്

തലശ്ശേരി :സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്റെ സംസ്ഥാനത്തെ പന്ത്രണ്ടാമത്തെ വെയര്‍ ഹൗസ് തലശ്ശേരിയിലെ കിന്‍ഫ്ര സ്മാള്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ വെള്ളിയാഴ്ച (നവംബര്‍ 26) വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കെ മുരളീധരന്‍ എം പി അധ്യക്ഷത വഹിക്കും. എ എന്‍ ഷംസീര്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

തലശ്ശേരി കിന്‍ഫ്ര സ്മാള്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കില്‍ നിന്നും ദീര്‍ഘകാല അടിസ്ഥാനത്തില്‍ പാട്ട വ്യവസ്ഥയില്‍ ഏറ്റെടുത്ത 3.71 ഏക്കര്‍ ഭൂമിയില്‍ 57100 ചതുരശ്ര അടിയില്‍ 12520 മെട്രിക് ടണ്‍ സംഭരണ ശേഷിയിലാണ് വെയര്‍ ഹൗസ് നിര്‍മ്മിച്ചത്. 12.50 കോടി രൂപ മുതല്‍ മുടക്കിലാണ് നിര്‍മ്മാണം. ആധുനിക വെയര്‍ഹൗസിംഗ് സംവിധാനങ്ങള്‍ക്ക് ആവശ്യമായ മികച്ച നിലവാരത്തിലുള്ള റോഡുകള്‍, ആധുനിക അഗ്‌നിശമന സാമഗ്രികള്‍, ലോറി വെയ്ബ്രിഡ്ജ്, മഴക്കാലത്തും കയറ്റിറക്ക് പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താവുന്ന കാനോപ്പി റൂഫിംഗ്, സമുച്ചയത്തിന്റെ സുരക്ഷക്കായി 24 മണിക്കൂര്‍ സെക്യൂരിറ്റി സി സി ടി വി സംവിധാനങ്ങള്‍ തുടങ്ങിയവ ഈ വെയര്‍ഹൗസിലുണ്ട്. സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്റെ മറ്റ് വെയര്‍ഹൗസുകളിലെന്ന പോലെ, തദ്ദേശീയരായ നിരവധി ആളുകള്‍ക്ക് കയറ്റിറക്ക് മേഖലയിലും മറ്റ് അനുബന്ധ മേഖലകളിലും പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ലഭ്യതയും ഈ വെയര്‍ ഹൗസ് ഉറപ്പാക്കുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog