ദൃഷ് പ്രവണത കാരണം സഹകരണ മേഖലയോട് ജനങ്ങൾക്ക് വിശ്വാസം നഷ്ടപെടുന്നു: കെ.സുധാകരൻ എം.പി. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 20 November 2021

ദൃഷ് പ്രവണത കാരണം സഹകരണ മേഖലയോട് ജനങ്ങൾക്ക് വിശ്വാസം നഷ്ടപെടുന്നു: കെ.സുധാകരൻ എം.പി.


ഇരിട്ടി: സമീപ  കാലത്തുണ്ടായ ചില ദുഷ്പ്രവർത്തനങ്ങൾ കാരണം സഹകരണ മേഖലയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കെ. സുധാകരൻ എം.പി.
ചാവശ്ശേരി സർവീസ്  സഹകര ബേങ്കിന് കീഴിൽ പണി കഴിപ്പിച്ച ഇന്ദിരാഗാന്ധി സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ സഹകരണം കൊണ്ട് മാത്രം പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾ കഷ്ടതയനുഭവിക്കുന്നവരുടെ അത്താണിയായാൽ മാത്രമെ യഥാർത്ഥ വിജയം വരിക്കാൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം. പറഞ്ഞു ചടങ്ങിൽ ബാങ്ക് പ്രസിഡൻ്റ് കെ.വി. പവിത്രൻ അധ്യക്ഷത വഹിച്ചു.
സണ്ണി ജോസഫ് എം.എൽ.എ. ഫോട്ടോ അനാഛാദനം നടത്തി.. നഗരസഭാ അധ്യക്ഷ കെ.ശ്രീലത മുതിർന്ന മെമ്പർ മാരെ ആദരിച്ചു. സംസ്ഥാന മാർക്കറ്റ് ഫെഡ് ചെയർമാൻ അഡ്വ: സോണി സെബാസ്റ്റ്യൻ റിസ്ക്ക് ഫണ്ട് വിതരണം ചെയ്തു. കണ്ണൂർ ജെ.ആർ. സുനിൽ കുമാർ,, ചന്ദ്രൻ തില്ലങ്കേരി, എം.എം.മജീദ്, പി.കെ. ജനാർദ്ദനൻ, എ.കെ.രവീന്ദ്രൻ, പി.കെ.ബൽക്കിസ്, വയനാൽ ശശി, പി. ബഷീർ, വി.പുഷ്പ, പി. സീനത്ത്, ടി ജി . രാജേഷ് കുമാർ, ടി.സി.റോസമ്മ, കെ.വി. രാമചന്ദ്രൻ, വി.വിനോട് കുമാർ, എൻ.വി. രവീന്ദ്രൻ, സി.പി.ശശീന്ദ്രൻ, എം.കെ. കുഞ്ഞിക്കണ്ണൻ, എം.കെ. ഇസ്മായിൽ ഹാജി, സി.സി.നസീർ ഹാജി, ബാങ്ക് സെക്രട്ടറി കെ.പി. സതീശ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog