മമ്മുക്കയെ വെച്ച്‌ ഞാന്‍ എടുത്ത ചിത്രം വലിയ പരാജയമായിരുന്നു; ആ ചിത്രത്തിന് തനിക്ക് 16 ലക്ഷത്തോളം നഷ്ടം വന്നിരുന്നു: ദിനേശ് പണിക്കര്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മലയാള സിനിമ സീരിയല്‍ പ്രേമികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ദിനേശ് പണിക്കര്‍. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകര്‍ക്കായി സമ്മാനിച്ചതും. എന്നാല്‍ ഇപ്പോള്‍ നടന്‍ മമ്മൂട്ടിയെ കുറിച്ച്‌ താരം പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധന്‍ നേടുന്നത്. മമ്മൂട്ടിയുമായി ഏറ്റവും അടുപ്പമുളള ആളാണ് ഞാന്‍. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളായ പ്രീസ്റ്റിലും വണ്ണിലും താനും അഭിനയിച്ചിരുന്നു. ഇന്നും അദ്ദേഹത്തിന് തന്നോട് സ്നേഹമാണ് എന്നുമാണ് അദ്ദേഹം പറയുന്നത്.

മമ്മുക്കയെ വെച്ച്‌ ഞാന്‍ എടുത്ത ചിത്രമായ സ്റ്റാലിന്‍ ശിവദാസ് വലിയ പരാജയമായിരുന്നു. അന്നത്തെ കാലത്ത് ആ ചിത്രത്തിന് തനിക്ക് 16 ലക്ഷത്തോളം നഷ്ടം വന്നിരുന്നു.22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അത് വലിയ നഷ്ടമായിരുന്നു. അന്ന് അത്പോയി കഴിഞ്ഞിട്ടും മമ്മൂക്ക ഇന്നും കാണിക്കുന്ന സ്നേഹമുണ്ട്. അന്ന് അത്രയും നഷ്ടം വന്നുവെങ്കിലും ഒരു രൂപ പോലും തിരിച്ച്‌ കിട്ടിയില്ലെങ്കിലും തനിക്ക് വലിയൊരു ദുഃഖമില്ലെന്നും ദിനേശ് പണിക്കര്‍ പറയുന്നു.

താന്‍ നിര്‍മ്മിച്ച ഹിറ്റ് ചിത്രങ്ങളെ കുറിച്ചും അഭിമുഖത്തില്‍ പറയുന്നുണ്ട്. ആദ്യ ചിത്രമായ കീരീടമായിരുന്നു ഏറ്റവും പുതിയ ചിത്രം. പിന്നീട് വലിയ സാമ്ബത്തിക ലാഭം നേടി തന്ന ചിത്രമായിരുന്നു 1998 ല്‍ പുറത്തിറങ്ങിയ പ്രണയ വര്‍ണ്ണങ്ങള്‍. അതൊരു കളര്‍ഫുള്‍ ചിത്രമായിരുന്നു.തോക്കെടുക്കുന്ന സുരേഷ് ഗോപിയെ ആയിരുന്നില്ല ചിത്രത്തില്‍ കണ്ടത്. മഞ്ജുവാര്യരും എല്ലാവരും തകര്‍ത്ത് അഭിനയിച്ച ചിത്രമായിരുന്നു ഇതെന്നും ദിനേശ് പണിക്കര്‍ പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha