പ്രവാസി ലീഗ് സമ്പർക്ക യാത്രയ്ക്ക് നാളെ പാനൂരിൽ സ്വീകരണം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 19 February 2021

പ്രവാസി ലീഗ് സമ്പർക്ക യാത്രയ്ക്ക് നാളെ പാനൂരിൽ സ്വീകരണം
തലശ്ശേരി: പ്രവാസി ലീഗ് സംസ്ഥാന പ്രസിഡൻ്റ് ഹനീഫ മുന്നിയൂരിൻ്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവാസി സമ്പർക്ക യാത്രയ്ക്ക് പാനൂരിൽ സ്വീകരണം നൽകും. പാനൂർ പി.പി മമ്മു ഹാജി സ്മാരക സൗധത്തിൽ ശനിയാഴ്ച്ച രാവിലെ 11 മണിക്ക് നടക്കുന്ന പ്രവാസി സൗഹൃദ സംഗമം സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി അബ്ദു റഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്യും.സംസ്ഥാന ജനറൽ സെക്രട്ടറി ടി പി ഇമ്പിച്ചി മുഹമ്മദ്, ട്രഷറർ കാപ്പിൽ മുഹമ്മദ് പാഷ, സീനിയർ വൈസ് പ്രസിഡൻ്റ് കെ സി അഹമ്മദ്, ജില്ലാ ലീഗ് വൈസ് പ്രസിഡൻ്റ് പി കെ അബ്ദുല്ല ഹാജി ,പാനൂർ നഗരസഭാ ചെയർമാൻ വിനാസർ മാസ്റ്റർ,തുടങ്ങിയവർ പ്രസംഗിക്കും. ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികളാണ് സൗഹൃദ സംഗമത്തിൽ പങ്കെടുക്കുന്നത്. തലശ്ശേരി സി എച്ച് സൗധത്തിൽ ചേർന്ന പ്രവാസി ലീഗ് ജില്ലാ ഭാരവാഹികളുടെ യോഗം സമ്പർക്കയാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്തി. പ്രസിഡൻ്റ് കെ സി കുഞ്ഞബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ സി അഹമ്മദ് സമ്പർക്ക യാതയുടെ ഉദ്ദേശങ്ങൾ വിശദീകരിച്ചു. യു പി അബ്ദുറഹ്മാൻ, സി കെ പി മമ്മു, ഖാദർ മുണ്ടേരി, നാസർകേളോത്ത്, കെ പി ഇസ്മായിൽ ഹാജി, എം മൊയ്തീൻ ഹാജി മട്ടന്നൂർ പ്രസംഗിച്ചു


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog