കാട്ടാനക്കൂട്ടം വാഴകൃഷി നശിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




 

പയ്യാവൂർ: ആലക്കോട് കാപ്പിമല മഞ്ഞപ്പുല്ലിൽ കാട്ടാനകൾ വാഴത്തോട്ടത്തിൽ സോളാർ വേലി തകർത്ത് കടന്ന് ഇരുനൂറ്റമ്പതോളം വാഴകൾ നശിപ്പിച്ചു . വട്ടയ്ക്കാട്ട് സുനിൽ ജോസഫിൻ്റെ വാഴത്തോട്ടമാണ് ആനകൾ നശിപ്പിച്ചത്. വാഴത്തോട്ടം നനയ്ക്കാനായി നിർമ്മിച്ച കുളത്തിനും നാശനഷ്ടമുണ്ടായിട്ടുണ്ട്. ആറോളം കൃഷിക്കാർ ചേർന്ന് മുപ്പതിനായിരത്തോളം ഏത്തവാഴകൾ കൃഷിചെയ്തിരിക്കുന്ന തോട്ടത്തിൻ്റെ അരികിലാണ് കാട്ടാനകൾ നാശമുണ്ടാക്കിയത് . ലക്ഷങ്ങൾ ലോണെടുത്തും മറ്റും നടത്തിയിരിക്കുന്ന കൃഷി ആനകൾ നശിപ്പിച്ചത് കൃഷിക്കാരിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. വനം വകുപ്പ് അധികൃതർ ആനകളെ ഓടിക്കാൻ വേണ്ട നടപടികൾ ഉടൻ സ്വീകരിക്കണമെന്നും വാഴകൾ നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

weone kerala.

റിപ്പോർട്ട്: തോമസ് അയ്യങ്കനാൽ





Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha