സിനിമാ – സീരിയൽ താരം ജനാർദ്ദനൻ മൂഴിക്കര ഓർമ്മയായി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സിനിമാ – സീരിയൽ – നാടകതാരം ജനാർദനൻ മൂഴിക്കര ( 62 ) അന്തരിച്ചു. പ്രദക്ഷിണം, മഴ മേഘപ്രാവുകൾ, കക്ഷി അമ്മിണിപ്പിള്ള തുടങ്ങിയ സിനിമകളിൽ വേഷമിട്ടു. 50 ഓളം നാടകങ്ങളിലും അഭിനയിച്ച ജനാർദ്ദനൻ കലാപ്രവർത്തനങ്ങളിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. കോപ്പാലം സ്വദേശി മനോജ് രാഘവൻ സംവിധാനം ചെയ്ത ശ്രീ മുത്തപ്പൻ സീരിയലിൽ ശ്രദ്ധേയ വേഷമായിരുന്നു ജനാർദ്ദനന്. അവിവാഹിതനാണ്. ഹരിദാസൻ, ശശി, പ്രസന്ന എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം നാളെ നടക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha