കുറ്റ്യാട്ടൂർ കെഎകെഎൻഎസ് യുപി സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കുറ്റ്യാട്ടൂർ കെഎകെഎൻഎസ് യുപി സ്കൂൾ പ്രവേശനോത്സവം കുറ്റ്യാട്ടൂർ പഞ്ചായത്ത് മെമ്പർ ശ്രീ യു.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.മധു അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കെ.സുശീല ടീച്ചർ ആശംസ നേർന്നു സംസാരിച്ചു.പ്രധാനാധ്യാപിക കെ.കെ.അനിത ടീച്ചർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ടി.കെ.ധന്യ ടീച്ചർ നന്ദിയും പറഞ്ഞു. രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസിന് അധ്യാപകനായ എം.ആർ.നിയാസ് നേതൃത്വം നൽകി.


27 പേരാണ് ഒന്നാം ക്ലാസിൽ പുതിയതായി എത്തിയത്. വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ഘോഷയാത്രയായി നവാഗതരെ സ്കൂളിലേക്ക് എതിരേറ്റു. മധുര പലഹാരം, പാൽപായസം എന്നിവയും വിതരണം ചെയ്തു.