ആലക്കോട് മൃഗാശുപത്രി പോളിക്ലിനിക്കായി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ആലക്കോട്: മലയോര മേഖലയിലെ ക്ഷീരകർഷകരുള്‍പ്പെടെ നിരവധി പേർ ആശ്രയിക്കുന്ന ആലക്കോട് മൃഗാശുപത്രിയെ വെറ്ററിനറി പോളിക്ലിനിക്കായി ഉയർത്തണമെന്ന് ആവശ്യം ശക്തമാകുന്നു.

നിരവധി തവണ ഇക്കാര്യം സംബന്ധിച്ച വകുപ്പ് മന്ത്രിക്കും ഉദ്യോഗസ്ഥർക്കും നിവേദനം നല്‍കിയിട്ടും ന‌ടപടി ഉണ്ടായില്ലെന്ന് കർഷർ പറയുന്നു. ആലക്കോട്, ഉദയഗിരി, ചപ്പാരപ്പടവ് ,നടുവില്‍ പഞ്ചായത്തുകളിലായി ഇരുപത്തയ്യായിരത്തിലധികം കുടുംബങ്ങള്‍ ക്ഷീരമേഖല, കന്നുകാലി വളർത്തല്‍, കോഴി വളർത്തല്‍ എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കഴിയുന്നുണ്ട്. 

എല്ലാ പഞ്ചായത്തിലും മൃഗാശുപത്രി ഉണ്ടെങ്കിലും അത്യാവശ്യഘട്ടങ്ങളില്‍ ഡോക്ടറുടെ സേവനം ലഭിക്കാൻ ബുദ്ധിമുട്ടുണ്ട്. ആലക്കോട് മൃഗാശുപത്രിയില്‍ മാത്രം ആലക്കോട്, കരുവഞ്ചാല്‍, കാർത്തികപുരം, ചെറുപുഴ, തടിക്കടവ്, ചാണോക്കുണ്ട്, മണക്കടവ് എന്നീ മേഖലകളില്‍ നിന്നായി പ്രതിദിനം നൂറിലധികം പേർ മൃഗചികിത്സയുമായി ബന്ധപ്പെട്ട് എത്തുന്നുണ്ട്. ആലക്കോട് മൃഗാശുപത്രിയില്‍ നിലവില്‍ ഒരു വെറ്ററിനറി സർജനും ഒരു ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറും, ഒരു അറ്റൻഡറും, ഒരു പാർട്ട് ടൈം സ്വീപ്പറുമാണുള്ളത്. 


അത്യാവശ്യഘട്ടങ്ങളില്‍ ഡോക്ടർ പുറത്ത് പോയാല്‍ ആശുപത്രിയിലെത്തുന്നവർ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നുണ്ട്. ആശുപത്രി സമയം കഴിഞ്ഞുള്ള രാത്രികാലങ്ങളില്‍ അത്യാവശ്യഘട്ടത്തില്‍ പോലും ഡോക്ടറുടെ സേവനം ലഭിക്കാത്തതിനാല്‍ 35 കിലോമീറ്റർ അകലെയുള്ള താലൂക്ക് ആസ്ഥാനമായ തളിപ്പറന്പിലേക്ക് പോയാണ് ആവശ്യമായ ചികിത്സ തേടുന്നത്. ഇവിടെ പോളി ക്ലിനിക്ക് ആരംഭിച്ചാല്‍ മലയോരമേഖലയിലെ കർഷകർക്ക് ഏറെ ആശ്വാസമാകും. 

പോളി ക്ലിനിക്കിന്‍റെ ആവശ്യകത

ആലക്കോട് ടൗണിന്‍റെ ഹൃദയഭാഗത്തായി ആലക്കോട് തമ്ബുരാൻ പി .ആർ. രാമവർമ്മ രാജ സൗജന്യമായി നല്‍കിയ 15 സെന്‍റ് സ്ഥലത്താണ് നിലവില്‍ ആയിരം ചതുരശ്ര അടി വിസ്തീർണമുള്ള മൃഗാശുപത്രി പ്രവർത്തിക്കുന്നത്. മലയോരമേഖലയിലെ ക്ഷീര കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി എന്നത് മൃഗങ്ങളുടെ രക്തസാമ്ബിളുകള്‍ പരിശോധിക്കണമെങ്കില്‍ കണ്ണൂരിലുള്ള ജില്ലാ മൃഗാശുപത്രിയില്‍ എത്തിക്കണം എന്നുള്ളതാണ്. 

ഇത് കടുത്ത സാമ്ബത്തിക ബാധ്യതയ്ക്കിടയാക്കുന്നതിനാല്‍ പാവപ്പെട്ട ക്ഷീര കർഷകർ പലപ്പോഴും ഇതിന് തയാറാകാറില്ല. ഇതു കാരണം എന്തെങ്കിലും തരത്തിലുള്ള രോഗം ബാധിച്ചാല്‍ വളർത്തുമൃഗങ്ങള്‍ക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കാൻ ഇവർക്ക് കഴിയാത്ത അവസ്ഥയുണ്ട്. പോളി ക്ലിനിക്ക് യാഥാർഥ്യമായാല്‍ രക്തസാന്പിളുകള്‍ പരിശോധിച്ച്‌ രോഗം വേഗത്തില്‍ കണ്ടെത്താനും എത്രയും പെട്ടെന്ന് ചികിത്സ ഉറപ്പാക്കാനുമാകും. പോളി ക്ലിനിക്കായി ഉയർത്താൻ ഒരു വെറ്ററിനറി സർജൻ, രാത്രികാല സേവനത്തിന് ഒരു വെറ്ററിനറി സർജൻ, ലാബ് ടെക്നീഷ്യൻ, ക്ലർക്ക്, അറ്റൻഡർ എന്നിവരെ കൂടി നിയമിച്ചാല്‍ മതിയാകും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha