ഒരു വർഷം നീണ്ടു നിൽക്കുന്ന പരിസ്ഥിതി വർഷാചരണത്തിന് കണ്ണൂരിൽ തുടക്കമായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : നെഹ്റു യുവ കേന്ദ്ര കണ്ണൂർ, കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്,  ശാന്തി ഗ്രാം പരിസ്ഥിതി പഠന കേന്ദ്രം തിരുവനന്തപുരം , സുഗതകുമാരി നവതി ആഘോഷ സമിതി, വേങ്ങാട് സാന്ത്വനം ട്രസ്റ്റ്  എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന പരിസ്ഥിതി വർഷാചരണത്തിന്റെ കണ്ണൂർ ജില്ലാ ഉദ്ഘാടനം കടമ്പൂർ പഞ്ചായത്തിലെ കോട്ടൂരിൽ നടന്നു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായാണ് പരിസ്ഥിതി ജൈവ വൈവിധ്യ സംരക്ഷണ ബോധന വർഷാചരണത്തിന് തുടക്കം കുറിച്ചത്. 

പാട്യം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി ജീവനക്കാരനും ഓയിസ്ക ഇന്റർനാഷണൽ കണ്ണൂർ ജില്ലാ സെക്രട്ടറിയും ഹരിത കേരള മിഷൻ ജില്ല അവാർഡ് ജേതാവുമായ കക്കോത്ത് പ്രഭാകരൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. വേങ്ങാട് സാന്ത്വനം ട്രസ്റ്റ്‌ ചെയർമാൻ പ്രദീപൻ തൈക്കണ്ടി അധ്യക്ഷത വഹിച്ചു.  സംസ്ഥാന ഫോക് ലോർ അക്കാദമി പുരസ്കാര ജേതാവ് കോട്ടൂർ പ്രകാശൻ ഗുരുക്കൾ മുഖ്യാതിഥിയായിരുന്നു. ഡിസ്ട്രിക്ട്  ലീഗൽ സർവീസ് അതോറിറ്റി  പാരാ  ലീഗൽ വളണ്ടിയർമാരായ കെ.പി. ബിന്ദു, സുദേഷ് കുമാർ പാച്ചപ്പൊയ്ക എന്നിവർ ബോധവൽക്കരണ ക്ലാസ് എടുത്തു. വിദ്യാർത്ഥികൾക്ക് വൃക്ഷതൈ വിതരണവും ചെയ്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha