ലോക പരിസ്ഥിതിദിനം : സംസ്ഥാനതല ആഘോഷത്തിന് മുഖ്യമന്ത്രി തുടക്കം കുറിക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ലോക പരിസ്ഥിതി ദിനാചരണ സംസ്ഥാനതല ആരംഭം ക്ലിഫ് ഹൗസിൽ ഫലവൃക്ഷത്തൈ നട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജൂൺ 5 നു രാവിലെ 9ന് ക്ലിഫ് ഹൗസിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ നടക്കുന്ന പരിസ്ഥിതിദിന പരിപാടിയിൽ വട്ടിയൂർക്കാവ് എം.എൽ.എ വി. കെ. പ്രശാന്ത്, കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മണ്ണിന്റെ സ്വാഭാവികത നിലനിർത്തുക, വരൾച്ച പ്രതിരോധ മാർഗ്ഗങ്ങൾ അവലംബിക്കുക എന്നീ ആശയങ്ങൾക്ക് ഊന്നൽ നൽകി ‘നമ്മുടെ മണ്ണ് നമ്മുടെ ഭാവി’ എന്ന യുണൈറ്റഡ് നേഷൻസ് ആഹ്വാനം ഉൾക്കൊണ്ടുകൊണ്ട് സംസ്ഥാനത്താകമാനം ഫലവൃക്ഷ തൈകൾ നടും. കാലാവസ്ഥ വ്യതിയാനം കാർഷിക മേഖലയിൽ വരുത്തിയ മാറ്റങ്ങൾക്കനുസരിച്ച് കൃഷി രീതി ചിട്ടപ്പെടുത്തുന്നതിനും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ പറ്റി പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനുമാണ് ഈ വർഷത്തെ പരിസ്ഥിതി ദിനം ലക്ഷ്യമിടുന്നത്.

  അതേ ദിവസം കേരളത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വാർഡ് തലത്തിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഫലവൃക്ഷതൈകൾ നട്ടുകൊണ്ട് ഈ പരിപാടിയുടെ ഭാഗമാകും. കേരളത്തിലെ വിവിധ കാർഷിക പാരിസ്ഥിതിക മേഖലക്ക് (AEZ) അനുയോജ്യമായ ഫലവർഗ വിളകളായിരിക്കും ലഭ്യതയ്ക്കനുസരിച്ച് തിരഞ്ഞെടുക്കുക. മാവ്, പ്ലാവ്, സപ്പോട്ട, റംബൂട്ടാൻ, പേര, ചാമ്പ, സീതപ്പഴം, മാങ്കോസ്റ്റിൻ, അവോക്കാഡോ, സുരിനാം, ചെറി തുടങ്ങിയ ഫലവർഗങ്ങൾക്കാവും മുൻഗണന നൽകുക. തൈകളുടെ നടീൽ, പരിപാലനം അനുബന്ധ വിഷയങ്ങളിൽ അതാത് പ്രദേശങ്ങളിലെ കൃഷി ഉദ്യോഗസ്ഥർ നിർദ്ദേശം നൽകുകയും നിരീക്ഷണം നടത്തുകയും ചെയ്യും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha