പാര്‍ലമെന്റില്‍ യുഡിഎഫ് മുഖങ്ങളായി കണ്ണൂരുകാരായ മൂന്ന് പേര്‍ ഡല്‍ഹിയിലെത്തും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂര്‍: കേരളത്തിലെ വിവിധ മണ്ഡലങ്ങളിലായി കണ്ണൂര്‍ ജില്ലക്കാരായ ഒമ്ബതുപേരാണലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്.

അതില്‍ മൂന്നുപേര്‍ക്കാണ് ഡല്‍ഹിക്ക് ടിക്കറ്റ് ലഭിച്ചത്. ജയിച്ച മൂന്നുപേരും യു.ഡി.എഫ് സ്ഥാനാര്‍ഥികളെന്ന സവിശേഷതയുമുണ്ട്. കെ. സുധാകരന്‍(കണ്ണൂര്‍), എം.കെ രാഘവന്‍(കോഴിക്കോട്), കെ.സി വേണുഗോപാല്‍(ആലപ്പുഴ) എന്നിവരാണ് വന്‍ഭൂരിപക്ഷത്തോടെ കണ്ണൂരിന്റെ മാനംകാത്തത്.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളായ എം.വി ജയരാജന്‍ (കണ്ണൂര്‍), കെ.കെ ശൈലജ (വടകര), ആനിരാജ (വയനാട്), പന്ന്യന്‍ രവീന്ദ്രന്‍ (തിരുവനന്തപുരം), ബി.ജെ.പി സ്ഥാനാര്‍ഥികളായ സി.രഘുനാഥ് കണ്ണൂര്‍), വി.മുരളീധരന്‍(ആറ്റിങ്ങല്‍) എന്നിവര്‍ പരാജയപ്പെട്ടു.എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെയും കെ.പി.സി.സി അധ്യക്ഷന്‍ കെ.സി വേണുഗോപാലിന്റെയും ജയത്തിന് ഇരട്ടിമധുരമുണ്ടെന്നാണ് കണ്ണൂരുകാര്‍ പറയുന്നത്.


2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കണ്ണൂരില്‍നിന്ന് എഴ് പേരുണ്ടായിരുന്നു. ഇ. അഹമ്മദ്, കെ.സി വേണുഗോപാല്‍, എം.കെ രാഘവന്‍, പി.കെ. ശ്രീമതി, കെ. സുധാകരന്‍, സി.കെ പദ്മനാഭന്‍, എ.എന്‍. ഷംസീര്‍ എന്നിവരാണ് മത്സരിച്ചത്. ഇതില്‍ നാലുപേരാണ് വിജയിച്ചത്. നിലവില്‍ രാജ്യസഭാ അംഗങ്ങളായി കണ്ണൂരില്‍ നിന്നും മൂന്ന്‌പേരുണ്ട്. ഡോ.ടി.ശിവദാസന്‍, അഡ്വ.പി.സന്തോഷ്‌കുമാര്‍, ജോണ്‍ബ്രിട്ടാസ് എന്നിവരുണ്ട്. കെ.സുധാകരനും എം.കെ രാഘവനും കെ.സി വേണുഗോപാലും ചേര്‍ന്നുകഴിഞ്ഞാല്‍ ആറുപേര്‍ കണ്ണൂരിനെ പ്രതിനിധീകരിച്ചു ഡല്‍ഹിയിലുണ്ടാകും.

തിരുവനന്തപുരത്ത് പന്ന്യനും ആറ്റിങ്ങലില്‍ വി.മുരളീധരനും ഉശിരന്‍ പോരാട്ടം കാഴ്ച്ചവെച്ചാണ് എതിരാളികള്‍ക്കു മുന്‍പില്‍ കീഴടങ്ങിയത്. കഴിഞ്ഞ തവണ കണ്ണൂരില്‍ നിന്നും വി.മുരളീധരന്‍ കേന്ദ്രമന്ത്രിയായി നരേന്ദ്രമോദി സര്‍ക്കാരിലുണ്ടായിരുന്നുവെങ്കിലും ഇക്കുറി അദ്ദേഹത്തിന് അവസരം ലഭിക്കാന്‍സാധ്യതയില്ലെന്നാണ് സൂചന.ബി.ജെ.പി ദേശീയ നിര്‍വാഹകസമിതിയംഗമായ പി.കെ കൃഷ്ണദാസിനെ രാജ്യസഭയിലൂടെ മന്ത്രിസഭയിലെത്തിക്കാനുളള അണിയറ നീക്കങ്ങളും നടക്കുന്നുണ്ട്. 

Source : One India Malayalam News

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha