ജൂൺ 5 ലോകപരസ്ഥിതി ദിനാഘോഷം : മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇക്കൊല്ലത്തെ ലോക പരസ്ഥിതി ദിനാഘോഷ പരിപാടികൾ വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വഴുതക്കാട് വനംവകുപ്പ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ വനം മേധാവിയും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുമായ ഗംഗാസിംങ് അധ്യക്ഷത വഹിക്കും.

ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി. ജയപ്രസാദ് ആമുഖ പ്രഭാഷണവും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ അരണ്യം പരിസ്ഥിതിദിന പ്രത്യേക പതിപ്പിന്റെ പ്രകാശനവും നിർവഹിക്കും. പി. സി. സി. എഫ്. ഡോ. അമിത് മല്ലിക് പരിസ്ഥിതിദിന സന്ദേശം നൽകും. എ. പി. സി. സി. എഫുമാരായ ഡോ. പി. പുകഴേന്തി, ഡോ. എൽ ചന്ദ്രശേഖർ, പ്രമോദ് ജി കൃഷ്ണൻ, ജസ്റ്റിൻ മോഹൻ തുടങ്ങിയവർ സംസാരിക്കും. സോഷ്യൽ ഫോറസ്ട്രി സി. സി. എഫ്. ഡോ. സഞ്ജയൻ കുമാർ സ്വാഗതവും ഫോറസ്റ്റ് കൺസർവേറ്റർ ശ്യാം മോഹൻലാൽ നന്ദിയും പറയും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha