DYFI ആലക്കോട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസും SSLC, +2 ഉന്നത വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ആലക്കോട്: ഡി വൈ എഫ് ഐ ആലക്കോട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലക്കോട് വ്യാപാര ഭവനിൽ വെച്ച് 2024 മെയ് 26 ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉന്നത വിദ്യഭ്യാസത്തിന് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. പ്രശസ്ത കരിയർ കൗൺസിലർ ശ്രീ. പി. ഒ മുരളീധരൻ ആണ് ക്ലാസ് നയിച്ചു കൊണ്ട് കുട്ടികൾക്ക് വേണ്ടി വിവിധ തൊഴിൽ - ഉന്നത പഠന മേഖലകളെ തുറന്ന് കാട്ടിയത്.

അതോടൊപ്പം തന്നെ കഴിഞ്ഞ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കി നാടിനും വീടിനും അഭിമാനപാത്രങ്ങളായ 250 വിദ്യാർത്ഥികൾക്ക് മോമെന്റോ നൽകി അനുമോദിച്ചു.  

കേരള സംസ്ഥാന യുവജന കമ്മിഷൻ ചെയർമാൻ ശ്രീ. എം ഷാജർ ആയിരുന്നു മുഖ്യ ഉത്ഘാടകൻ. ചടങ്ങിൽ ഋഷികേശ് ബാബു സ്വാഗതവും അധ്യക്ഷൻ ആയി അരുൺ ജോയി, കെ പി ഹേമന്ത് നന്ദിയും നേർന്നു. SFI ഏരിയ സെക്രട്ടറി ദൃശ്യ രവീന്ദ്രനും, എം എസ് സുമേഷും ചടങ്ങിൽ സംസാരിച്ചു.

ആലക്കോടിന്റെയും പരിസര പ്രദേശങ്ങളിൽ നിന്നുമായി നിരവധി വിദ്യാർത്ഥികൾ പങ്കെടുക്കുകയുണ്ടായി. ഉപരി പഠന മേഖലയിൽ എങ്ങനെ ശോഭിക്കണം, മികച്ച കോഴ്സുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, 4 വർഷ ഡിഗ്രിയെ കുറിച്ചുള്ള സംശയ നിവാരണം എന്നിങ്ങനെ വിവിധ വിഷയങ്ങളെ കുറിച്ച് വിദ്യാർത്ഥികൾക്ക് അറിവ് ലഭിക്കുകയുണ്ടായി എന്നത് ഏറെ പ്രശംസനീയായിരുന്നു. വിദ്യാർത്ഥികളോടൊപ്പം ഭാഗമായിരുന്ന ഏതാനം മാതാപിതാക്കൾക്കും വളരെ നല്ല അഭിപ്രായം ആയിരുന്നു. തങ്ങളുടെ മക്കളുടെ ഭാവിക്കുള്ള പൊൻ വഴികൾ കാട്ടികൊടുത്ത കരിയർ കൗൺസിലർക്കും സംഘടകരായ DYFI ആലക്കോട് ബ്ലോക്ക് കമ്മിറ്റിക്കും നിരവധി മാതാപിതാക്കൾ വ്യക്തിപരമായി നന്ദി അറിയിച്ചു എന്നതും ഏറെ അഭിനന്ദനാർഹം ആയിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha